ഇങ്ങനെയൊരു കുഞ്ഞു ഡാൻസുകാരി വീട്ടിൽ ഉണ്ടെങ്കിൽ എത്രനാൾ വേണമെങ്കിലും വീട്ടിലിരിക്കാം- വീഡിയോ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. മിക്കവരും തന്നെ ഒരുപാട് നാളുകൾക്ക് ശേഷമായിരിക്കും വീട്ടുകാരുമൊത്ത് ഒന്ന് ഇരിക്കുന്നത്. എന്നാൽ അടുപ്പിച്ച് കുറച്ച് ദിവസം വീടിനുള്ളിൽ തന്നെ ഇരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല ആർക്കും, പുറത്തു പോകാൻ മാർഗമില്ല താനും.

ടെലിവിഷനും ഫോണുമൊക്കെ ഉപയോഗിക്കുന്നതിനു ഒരു പരിധിയുണ്ട്. അപ്പോൾ ഒരു കൊച്ചു കലാകാരി വീട്ടിലുണ്ടെങ്കിലോ? സമയം പോകുന്നത് അറിയുകയേ ഇല്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു കുഞ്ഞു ഡാൻസുകാരി.

ഒരു കുടവുമൊക്കെയായി പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് കുഞ്ഞു ഡാൻസർ. രണ്ടര വയസ് പ്രായമേ കാഴ്ചയിൽ ഉള്ളു.പക്ഷെ ചുവടുകളൊക്കെ വളരെ മനോഹരമാണ്. വളരെ രസകരമാണ് കുഞ്ഞിന്റെ നൃത്തം കാണാനും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം ഈ കുട്ടിഡാൻസുകാരിയാണ്.