‘എവിടെയോ കണ്ടപോലെ…, അതെ ഇത് ഞങ്ങളുടെ പാരമ്പര്യ സ്റ്റൈലാ’; രസകരമായ ചിത്രവുമായി സുപ്രിയ

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലുമൊക്കെ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് പൃഥ്വിരാജിന്റെ ചില കുടുംബ വിശേഷങ്ങള്‍. താരത്തിന്റെ ഭാര്യ സുപ്രിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പൃഥ്വിരാജിന്റെ ചലച്ചിത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും രസകരമായ ചില ട്രോളുകളും സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നു.

ഇപ്പോഴിതാ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. പൃഥ്വിരാജിന് ഒപ്പം താരത്തിന്റെ അച്ഛന്‍ സുകുമാരന്റെ ചിത്രവുമുണ്ട്. സുകുമാരന്റെ ഒരു മാനറിസത്തിലുള്ള പൃഥ്വിരാജിന്റെ വിവിധ ഗെറ്റപ്പുകളാണ് ചിത്രങ്ങളില്‍. ‘ലൈക്ക് ഫാദര്‍ ലൈക്ക് സണ്‍’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ ചിത്രം സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

Read more: സഹോദരിമാര്‍ക്ക് ഒപ്പം അഹാനയുടെ രസികന്‍ ടിക് ടോക്ക്: വീഡിയോ

അതേസമയം ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ജോര്‍ദാനിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.