ഇത് നസ്രിയ തന്നെ- പുത്തൻ ചിത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച് വർഷ ബൊല്ലാമ

ടിക് ടോക്കിൽ വളരെ പെട്ടെന്നായിരുന്നു വർഷ ബൊല്ലാമ എന്ന തമിഴ് പെൺകുട്ടി തരംഗമായത്. കാരണം നസ്രിയയുടെ അതെ മുഖഭാവം. ഒരു പക്ഷെ നസ്രിയ തന്നെയാണോ എന്ന് പോലും ആരാധകർ അമ്പരന്നു. നസ്രിയ വിവാഹിതയായി സിനിമയിൽ നിന്നും മാറിനിന്ന സമയത്താണ് വർഷയുടെ കടന്നുവരവ്. ടിക് ടോക്കിൽ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറിയ വർഷ ഇപ്പോൾ മുൻനിര ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്.

വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിലും വർഷ നല്ലൊരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വർഷ. പഴയ നസ്രിയ തന്നെ എന്നാണ് ചിത്രം കണ്ടവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്.

നസ്രിയയെ പോലെ വിടർന്ന കണ്ണും അതെ ചിരിയുമൊക്കെയാണ് വർഷയ്ക്കും. അതുകൊണ്ട് തന്നെ നസ്രിയ നസീമിന്റെ തമിഴ് ആരാധകർ വർഷയെയും നെഞ്ചിലേറ്റി.

കല്യാണം’ എന്ന മലയാള സിനിമയിലൂടെയാണ് വർഷ സിനിമ ലോകത്ത് അരങ്ങേറിയത്. നടൻ മുകേഷിന്റെ മകനായിരുന്നു നായകൻ. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങളിൽ നടി വേഷമിട്ടു. ’96’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും വർഷ മികച്ച വേഷമാണ് കൈകാര്യം ചെയ്തത്.