സഹോദരിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായി അഹാന: വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും അഹാനയുടെ ഒരു ഡാന്‍സ് വീഡിയോ ആണ്. സഹോദരിമാരുമുണ്ട് വീഡിയോയില്‍.

Read more: വീഡിയോ കോളില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മക്കളേ…’, പിന്നെ റോഡരികില്‍ കേക്ക് മുറിച്ചു: ഈ പൊലീസ് അച്ഛന്‍ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ

അഹാനയും മൂന്ന് സഹോദരിമാരും ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. ‘ഓ നാ നാ…’ എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് ഇവരുടെ നൃത്തം. നൈജീരിയന്‍ ഗായകനായ സ്ലിം ബര്‍ണയാണ് 2013-ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഇതിനു മുന്‍പും താരസഹോദരിമാരുടെ ഡാന്‍സ് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

View this post on Instagram

Oh nananaaaa 💃°💃°💃°💃

A post shared by Ahaana Krishna (@ahaana_krishna) on