ബോളിവുഡ് ഗാനത്തിന് ഇരട്ട വേഷത്തില്‍ അഹാനയുടെ നൃത്തം; അഭിനന്ദനങ്ങളുമായി ചലച്ചിത്ര താരങ്ങളും

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. താരം നൃത്തം ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജാക്വലിന്‍ ഫര്‍ണാണ്ടസും ബാദ്ഷായും ഒരുമിച്ചെത്തിയ ഗേണ്ഡ ഫൂല്‍ എന്ന ബോളിവുഡ് ഗാനത്തിനാണ് അഹാന ചുവടുവെച്ചത്.

Read more: നടന ഭാവങ്ങളില്‍ ശോഭന; ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുജോലികള്‍ക്കൊപ്പവും നൃത്തം പരിശീലിക്കാം

വ്യത്യസ്തമായ രണ്ട് ലുക്കിലാണ് താരത്തിന്റെ ഡാന്‍സ് എന്നതാണ് ഈ വീഡിയോയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ചലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേര്‍ അഹാനയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അടുത്തിടെ അഹാനയും സഹോദരിമാരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.