റിലീസ് ചെയ്തിരുന്നെങ്കിൽ ഏറ്റവും സുന്ദരിയായി ഐശ്വര്യ റായിയെ കാണുമായിരുന്ന ചിത്രം- വൈറലായി പഴയ കാല വീഡിയോ

എത്ര ലോകസുന്ദരിമാർ മാറി മാറി വന്നാലും ഐശ്വര്യ റായ് ആണ് എല്ലാവർക്കും അന്നും ഇന്നും ലോകസുന്ദരിയെന്നു പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന മുഖം. ശാരീരികമായ മാറ്റങ്ങൾ ഐശ്വര്യ റായിയുടെ ഭംഗിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എങ്കിലും പഴയ തൊണ്ണൂറുകളിലെ ഐശ്വര്യയുടെ ഭംഗി, അത് വേറിട്ടത് തന്നെയായിരുന്നു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് ഐശ്വര്യ റായിയുടെ ഒരു പഴയകാല വീഡിയോ ആണ്. 1997ൽ ഷൂട്ട് ചെയ്ത റിലീസ് ആകാത്ത ഒരു ചിത്രമാണ് ‘രാധേശ്യാം സീതാറാം’. ഈ ചിത്രത്തിലെ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

കല്ലുപതിപ്പിച്ച ലഹങ്ക അണിഞ്ഞ് അതിസുന്ദരിയായാണ് ഈ ഗാനരംഗത്ത് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. റിലീസ് ചെയ്തിരുന്നെങ്കിൽ ആരാധകർ ഏറ്റവും സുന്ദരിയായി ഐശ്വര്യയെ കാണുമായിരുന്ന ചിത്രമാണിത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ആണ് ഇപ്പോൾ താരം.