ഹിറ്റടിക്കാൻ ‘പുഷ്‌പ’യുമായി അല്ലു അർജുൻ- പിറന്നാൾ സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമകൾ വളരെ ശ്രദ്ധയോടെ സമയമെടുത്ത് തിരഞ്ഞെടുക്കുന്ന താരമാണ് അല്ലു അർജുൻ. അതുകൊണ്ടു തന്നെ വർഷത്തിൽ ഒരിക്കലാണ് അല്ലു അർജുന്റെ ഒരു ചിത്രം എത്തുക. ‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’.

പിറന്നാൾ സമ്മാനമായി ആരാധകർക്ക് ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘പുഷ്പ’.

മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ,മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.