അടിച്ചുമാറ്റിയ മുണ്ടുമായി വീണ്ടും അനുശ്രീയുടെ ‘കമുകുംചേരി’ ഫോട്ടോഷൂട്ട്

മലയാളികളുടെ പ്രിയനടിയാണ് അനുശ്രീ. നാടൻ വേഷങ്ങളിലാണ് കൂടുതലായും അനുശ്രീയെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ അടുത്തിടെ ലോക്ക് ഡൗൺ ദിവസങ്ങളിൽ മോഡേൺ വേഷത്തിൽ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് നടത്തിയപ്പോൾ ആരാധകർ ഒന്ന് അമ്പരന്നു.

വീട്ടിൽ ഇരിക്കുന്നതുകൊണ്ട് ധാരാളം സമയമുണ്ട് അനുശ്രീക്ക്. മോഡേൺ വേഷത്തിൽ ഒരു കമുകുംചേരി മോഡൽ ഫോട്ടോഷൂട്ട് എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.

ഇപ്പോൾ മുണ്ടും ഷർട്ടുമണിഞ്ഞാണ് അടുത്ത ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. രസകരമാണ് അനുശ്രീയുടെ അടിക്കുറിപ്പും. ചേട്ടന്റെ കയ്യിൽ നിന്നും അടിച്ചുമാറ്റിയ മുണ്ടനുടുത്തിരിക്കുന്നതെന്നും, നാത്തൂൻ അലക്കി ഇസ്തിരിയിട്ട് വെച്ചിരുന്നതാണെന്നും നടി അടിക്കുറുപ്പിൽ പറയുന്നുണ്ട്.

ഷർട്ടും, സൺഗ്ലാസും, ഷൂവുമൊക്കെ സ്വന്തമാണെന്നും പറയുന്നുണ്ട്. എന്തായാലും വീട്ടിൽ ഇരിക്കുകയാണെങ്കിലും പറ്റുന്ന രീതിയിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട് അനുശ്രീ.