കൊറോണ എന്താണെന്നറിയാൻ പുതിയ അടവുകൾ പയറ്റി കൊട്ടാരക്കരയിൽ നിന്നും അബുദാബിയിൽ എത്തിയ കൊച്ചുമിടുക്കി- ചിരി വീഡിയോ

കൊവിഡ് വാർത്തകൾ മാത്രമാണ് നമുക്ക് ചുറ്റുമുള്ളത്. കാരണം ആഗോള മഹാമാരിയായി ഇത് മാറിക്കഴിഞ്ഞു. കൊച്ചുകുട്ടികൾക്ക് വരെ കൊറോണയെക്കുറിച്ച് അറിയാം. ഇപ്പോൾ വീട്ടിൽ ഇരുന്ന് മടുത്ത ഒരു കുറുമ്പി പുറത്ത് പോകാൻ വഴികൾ കണ്ടെത്തുന്ന ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. വേദിക എന്ന നാലരവയസുകാരിയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൊട്ടാരക്കര സ്വദേശിയായ വേദിക അച്ഛൻ പ്രവീണിനും ‘അമ്മ ധനുശ്രീയ്ക്കും സഹോദരി നന്ദനയ്ക്കുമൊപ്പം ഇപ്പോൾ അബുദാബിയിലാണ് താമസിക്കുന്നത്.

ഒന്ന് പുറത്തു പോകണം, അതിന്റെ കാരണം കൊറോണ എന്താണെന്നു അറിയണം. അത്രേ ഉള്ളു. പുറത്ത്പോയാൽ പോലീസ് പിടിക്കുമെന്നു അച്ഛൻ പറയുന്നുണ്ട്. പക്ഷെ അതിനും മോൾക്ക് മറുപടിയുണ്ട്.

പോലീസിന്റെ പോലത്തെ ഉടുപ്പ് വേണമെന്ന് ഞാൻ എത്രവട്ടമായിട്ട് പറയുകയാണ്, അവർക്ക് നമ്മളെ മനസിലാകില്ല ആ ഉടുപ്പ് ഇട്ട് പോയാൽ എന്നൊക്കെയാണ് മറുപടി. അച്ഛന്റെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടിയാണ് കുട്ടി നൽകുന്നത്. എന്തായാലൂം സമൂഹ മാധ്യമങ്ങളിൽ വീഡിയോ സജീവമായി കഴിഞ്ഞു.