‘ഇത് ഫോട്ടോവാ, കണ്ണാടി മാതിരിയാ?’- സോഷ്യലിടങ്ങളിൽ ചിരിപടർത്തി ഒരു കുഞ്ഞുമിടുക്കിയുടെ സംശയങ്ങൾ

June 28, 2022

കുട്ടികൾ സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും മാത്രം പര്യായമല്ല. അവർക്ക് കൗതുകവും ആകാംക്ഷയുമെല്ലാം ഉണ്ട്. കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഒരുപരിധിവരെ വളരെ നിസാരമാണ്. ചിലപ്പോൾ ചിരി പടർത്തുന്ന കൗതുകകരമായ ചില സംശയങ്ങൾ ചോദിച്ചും മാതാപിതാക്കളെ ഇവർ കുഴക്കാറുണ്ട്. ഇപ്പോഴിതാ, രസകരമായ ഒരു ചോദ്യക്കാരി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

തമിഴിലാണ് കുട്ടി സംസാരിക്കുന്നത്. ബേബി നിഹ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിയുടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുഞ്ഞുമിടുക്കിയുടെ വിശേഷങ്ങളാണ് ഈ പേജിൽ പങ്കുവെച്ചിരിക്കുന്നതും. വളരെ രസകരമാണ് ഇപ്പോൾ വൈറലായ വിഡിയോയിലെ ചോദ്യങ്ങൾ.

സെൽഫി ക്യാമറയിൽ നോക്കി ‘ഇത് ഫോട്ടോവാ?( ഫോട്ടോയാണോ) എന്ന് കുട്ടി ചോദിക്കുന്നു. അപ്പോൾ ‘അമ്മ നൽകുന്ന മറുപടി ഇത് വിഡിയോ ആണെന്നാണ്. അപ്പോൾ അടുത്ത ചോദ്യം ‘കണ്ണാടി മാതിരിയാ?’ (കണ്ണാടി പോലെയാണോ) എന്നാണ്. പിന്നീട് രസകരമായ സംശയങ്ങളും മറുപടികളുമൊക്കെയാണ് വിഡിയോയിൽ. തമിഴിലാണ് സംസാരമെങ്കിലും മലയാളികളും ഏറ്റെടുത്തിരിക്കുകയാണ് ഈ രസികൻ വിഡിയോ.

Read Also: കൂടുതൽ സമയം ഇരുന്ന് ജോലിചെയ്യുന്നവർ നിർബന്ധമായും വ്യായാമം ചെയ്തിരിക്കണം, അല്ലെങ്കിൽ…

അതേസമയം, കഴിഞ്ഞദിവസം മറ്റൊരു രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ‘ എന്റൊപ്പം ഒരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗിനൊപ്പമുള്ള ദൃശ്യങ്ങളാണ് ശ്രദ്ധനേടിയത്. ഈ ഡയലോഗ് പറയുന്നത് ഒരു കൊച്ചുകുട്ടിയാണ്. ഡയലോഗ് പറഞ്ഞശേഷം ക്രിമിനലിനെ കാണിക്കുമ്പോഴാണ് രസം. ഒരു കൊച്ചുകുട്ടി മീശയൊക്കെ വരച്ച് കുഞ്ഞു മുണ്ടും ഉടുത്ത് തലയിൽ തോർത്തുംകെട്ടി ദേഷ്യ ഭാവത്തിൽ ഇരിക്കുകയാണ്. പെട്ടെന്നാണ് ഈ കുഞ്ഞ് മിടുക്കന് നാണവും ചമ്മലുമൊക്കെ വന്നത്. നാണിച്ചുള്ള നിൽപ്പും ദേഷ്യത്തിൽ തലയിലെ തോർത്ത് അഴിച്ച് എറിയുന്നതുമൊക്കെ കാണാൻ വളരെ രസകരമാണ്.

Story highlights- funny tamil girl’s curious questions