21 വയസ്സുകാരനായ, അതിന് മുൻപ് കേരളം വിട്ടുപോകാത്ത, തമിഴറിയാത്ത ബാലചന്ദ്രമേനോൻ അങ്ങനെ കോടമ്പാക്കത്ത് എത്തി!- “filmy Fridays” SEASON 2 ആദ്യ ഭാഗം

ഹൃദയം തൊട്ട ഒട്ടേറെ സിനിമകളുടെ കഥകളിലൂടെയും, സംവിധാനത്തിലൂടെയുമെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായി നിലനിൽക്കുന്ന കലാകാരനാണ് ബാലചന്ദ്ര മേനോൻ. മാത്രമല്ല, അനുഭവങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ ബാലചന്ദ്ര മേനോന് സ്വന്തമാണ്. എന്തായാലും അനുഭവകഥകളിൽ നിന്നും സിനിമ സ്വപ്നം കാണുന്നവരുടെ സ്വർഗ്ഗമായിരുന്ന കോടമ്പാക്കം കഥകളുമായി ബാലചന്ദ്ര മേനോൻ ”filmy Fridays”ലൂടെ വീണ്ടും എത്തുകയാണ്.

ശോഭനയുടെ ആദ്യമായി അഭിനയിച്ച ബാലചന്ദ്ര മേനോൻ സിനിമ ആയിരുന്നു ‘ഏപ്രിൽ 18’. ഈ ദിനത്തിലാണ് ” filmy Fridays”  രണ്ടാം സീസൺ ആരംഭിച്ചതും. തമിഴ് അറിയാത്ത ബാലചന്ദ്ര മേനോൻ കോടമ്പാക്കത്ത് എത്തിച്ചേർന്ന കഥയാണ് രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിൽ പങ്കുവയ്ക്കുന്നത്.