നോബിയുടെ സ്പെഷ്യൽ ‘ലോക്ക് ഡൗൺ ചമ്മന്തി’ കഥ- രസകരമായ ടാസ്‌കുകളുമായി സ്റ്റാർ മാജിക് താരങ്ങൾ ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ൽ !

അകലങ്ങളിലിരുന്ന് കലാകാരന്മാർ ഒന്നിച്ച് വിശേഷങ്ങൾ പങ്കു വയ്ക്കുകയും ഗെയിമുകളിൽ പങ്കാളികളാകുകയുമാണ് കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20 എന്ന പരിപാടിയിലൂടെ.. രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്കൂർ നീളുന്ന രസകരമായ ലോക്ക് ഡൗൺ സ്പെഷ്യൽ പരിപാടി പക്രുവിനും ജാസി ഗിഫ്റ്റിനും മറ്റു താരങ്ങൾക്കും ഒപ്പമാണ് തുടക്കമിട്ടത്.

ഇപ്പോൾ സ്റ്റാർ മാജിക് താരങ്ങളായ സ്വാസികയും, നോബിയും, ശശാങ്കനും ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ യിൽ രസകരമായ ടാസ്കുകളുമായി എത്തുകയാണ്. ഫ്‌ളവേഴ്‌സ് സ്റ്റുഡിയോയിൽ നിന്നും അവതാരിക ലക്ഷ്‌മിയും ഇവർക്കൊപ്പമുണ്ട്.

വിശേഷങ്ങൾക്കൊപ്പം നോബിക്ക് രസകരമായ ഒരു ടാസ്ക് ലക്ഷ്മി നൽകി. വീട്ടിലായതുകൊണ്ട് ഭാര്യക്ക് സഹായമാകാൻ തേങ്ങാ ചമ്മന്തിയൊരുക്കാൻ നോബിയോട് ലക്ഷ്‌മി ആവശ്യപ്പെട്ടിരിക്കുകയാണ്. തേങ്ങാ ഉടയ്ക്കുന്നത് മുതൽ നോബിയുടെ ഡയലോഗുകളും ശശാങ്കന്റെ കൗണ്ടർ കോമഡികളുമായി ടാസ്ക് രസകരമാണ്.

കൊല്ലം, വെഞ്ഞാറമൂട്, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സ്റ്റാർ മാജിക് താരങ്ങൾ ഒന്നിക്കുന്നത്. ഇനിയുള്ള ലോക്ക് ഡൗൺ ദിനങ്ങളിൽ ഇത്തരത്തിലുള്ള രസകരമായ ടാസ്കുകൾ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ഒരുക്കിയിട്ടുണ്ട്.