കാവലായവർക്കും കരുതലായവർക്കും നൃത്തത്തിലൂടെ നന്ദിയറിയിച്ച് മാസ്‌ക് അണിഞ്ഞ കലാകാരികൾ- ശ്രദ്ധേയമായ വീഡിയോ

കൊവിഡ് പോരാട്ടം അതിശക്തമായി തന്നെ തുടരുകയാണ്. കേരളത്തിന് ഒരു പരിധിവരെ ഈ മഹാമാരിയെ തടയാൻ സാധിച്ചെങ്കിലും ഇന്ത്യയുടെ മുഴുവൻ കാര്യവും, ലോകത്തിന്റെ അവസ്ഥയും വ്യത്യസ്തമാണ്.

ഈ കൊറോണ കാലത്ത് നമുക്ക് താങ്ങായി നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കുമൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പല തരത്തിലുള്ള ആവിഷ്‌കാരങ്ങളിലൂടെ പലരും അവർക്ക് നന്ദി അറിയിക്കുന്നുണ്ട്.

ഇപ്പോൾ ഒരു കൂട്ടം നർത്തകികൾ ഹൃദയം തൊടുന്ന നന്ദി നൃത്തത്തിലൂടെ അറിയിക്കുകയാണ്. മാസ്ക് അണിഞ്ഞാണ് ഇവർ നൃത്തത്തിലൂടെ നന്ദി അറിയിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.