‘അമ്പടി കള്ളീ, അത് ബാലചന്ദ്ര മേനോന്റെ പുതിയ സിനിമയല്ലേ?’- 35 വർഷം പഴക്കമുള്ള തന്റെ ആദ്യ മോഡലിംഗ് ചിത്രം പങ്കുവെച്ച് നടി

പല താരങ്ങളും അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് മോഡലിംഗിലൂടെയാണ്. അങ്ങനെയാണ് നടി ദിവ്യ ഉണ്ണിയും അഭിനയ ലോകത്ത് ചുവടുവച്ചത്. തന്റെ ആദ്യ മോഡലിംഗ് ചിത്രം പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ. 35 വർഷം പഴക്കമുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചത്.

‘ഏപ്രിൽ 18’ എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിന്റെ പത്ര പരസ്യത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി മോഡലായി എത്തുന്നത്. ഇപ്പോൾ 1985 ലെ പത്ര പരസ്യമാണ് നടി പങ്കുവെച്ചത്.

ബാലചന്ദ്ര മേനോൻ സാർ സംവിധാനം ചെയ്ത ഏപ്രിൽ 18 ന്റെ പരസ്യം എന്നാണ് ദിവ്യ ഉണ്ണി കുറിച്ചിരിക്കുന്നത്. ശോഭനയുടെ വലിയ ആരാധികയാണെന്നും ദിവ്യ ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.