കഞ്ഞിയും കറിയും കളിക്കുന്നതിനിടക്ക് ഒരു പാട്ടങ്ങ് പാടി..ഇത്രയും മനോഹരമാകുമെന്ന് കുട്ടി പോലും വിചാരിച്ചു കാണില്ല- ഹൃദയം തൊട്ടൊരു വീഡിയോ..

ചില കുട്ടികളുടെ കഴിവ് അസാധ്യമാണ്. മുതിർന്നവർ പോലും അമ്പരന്നു പോകും. ചെറുപ്പം മുതൽ പാട്ടുകളോട് ഇഷ്ടം പ്രകടിപ്പിക്കുന്ന ചില കുട്ടികൾ വാക്കുകൾ ഒന്നിച്ച് പറയാറാകുമ്പോൾ നല്ല ഗായകരാകുകയും ചെയ്യും. അങ്ങനെ ഒരു കുഞ്ഞു മിടുക്കിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പ്ലാവില കീറിയിട്ടുകൊണ്ട് വളരെ അനായാസമായി പാട്ടുപാടുകയാണ് ഒരു മിടുക്കി കുട്ടി.ശ്രീരാഗമോ എന്ന ഗാനമാണ് കുട്ടി പാടുന്നത്. മുതിർന്നവർക്ക് പോലും ഇത്രയും ഭാവത്തോടെ അനായാസമായി പാടാൻ കഴിയുമോ എന്നത് സംശയമാണ്.

അസാധ്യമായി പാടുന്നുവെങ്കിലും അതിന്റെ ഒരു ലക്ഷണവും കുട്ടിയുടെ മുഖത്തില്ല. അവൾ കളികളിൽ മുഴുകികൊണ്ടാണ് പാടുന്നത്. വെറുതെ പാടുമ്പോൾ പോലും ഇത്ര സുന്ദരമാണെങ്കിൽ നല്ല പരിശീലനം ലഭിച്ച് ശ്രദ്ധയോടെ പാടുകയാണെങ്കിലോ? പറയേണ്ട കാര്യമില്ല. ഈ അവധിക്കാലത്ത് ഒട്ടേറെ കുട്ടികലാപ്രതിഭകളാണ് സമൂഹ മാധ്യമങ്ങളിൽ താരങ്ങളാകുന്നത്.