നടി മാത്രമല്ല, നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് നസ്രിയ! ശിഷ്യയുടെ ഫോട്ടോഗ്രഫി സൂപ്പറെന്ന് ഫർഹാൻ ഫാസിൽ

മലയാളികളുടെ പ്രിയ താരജോഡിയാണ്‌ ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും സിനിമയിലും ജീവിതത്തിലും മികച്ച പങ്കാളികളാണ്. ഫഹദിന്റെ സിനിമ സ്വപ്നങ്ങൾക്ക് തുണയായി നസ്രിയയും, നസ്രിയയുടെ സിനിമ ജീവിതത്തിന് താങ്ങായി ഫഹദുമുണ്ട്.

ഇപ്പോൾ ലോക്ക് ഡൗൺ ദിനങ്ങളുടെ വിരസത നീക്കാൻ ഫോട്ടോഗ്രഫിയാണ് നസ്രിയ വിനോദമായി കണ്ടെത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെയും പ്രിയപ്പെട്ട നായക്കുട്ടി ഓറിയോയുടെയും ഒരു ഫ്രേമിലുള്ള ബാൽക്കണി ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുകയാണ്. നല്ല ലൈറ്റിങ്ങോടു കൂടിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അതിനൊപ്പം ഫഹദ് ഫാസിലിന്റെ അനിയനും നടനുമായ ഫർഹാൻ ഫാസിലിന്റെ കമന്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. എന്തൊരു ഫോട്ടോഗ്രഫി! നിങ്ങളുടെ ഫോട്ടോഗ്രഫി ടീച്ചർ സംതൃപ്തനായിരിക്കുന്നു എന്നാണ് ഫർഹാൻ കുറിച്ചിരിക്കുന്നത്. ഇതിനു പുറമെ ഒട്ടേറെ ചിത്രങ്ങൾ നസ്രിയ പങ്കുവെച്ചിട്ടുണ്ട്.