ഭാര്യയ്ക്ക് നല്‍കിയ ആദ്യ സര്‍പ്രൈസ് ഓര്‍ത്തെടുത്ത് നീരജ് മാധവ്‌: വീഡിയോ

വെള്ളിത്തിരയില്‍ അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. അഭിനയ വിസ്മയങ്ങള്‍ക്കു പുറമെ കുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും വിശേഷങ്ങളുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കുന്നു. ഇപ്പോഴിതാ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നീരജ് മാധവ് ഭാര്യയ്ക്ക് നല്‍കിയ ഒരു സര്‍പ്രൈസാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നീരജ് മാധവാണ് രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.

വിവാഹവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് താരം രസകരമായ വീഡിയോ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് ആദ്യ മാസം ദീപ്തിക്ക് നല്‍കിയ ഒരു ചെറിയ സര്‍പ്രൈസ് ആണ് വീഡിയോയില്‍. ‘ദ് ഫാമിലി മാന്‍ എന്ന വെബ്‌സീരീസിന്റെ ചിത്രീകരണത്തിനു വേണ്ടി ഞാന്‍ പോയപ്പോള്‍ സങ്കടത്തിലായിരുന്നു ദീപ്തി. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയധികം ദിവസം മാറിനില്‍ക്കുന്നത്. ഒരുമാസം കഴിഞ്ഞിട്ട് കാണാമെന്ന് ഞാന്‍ കള്ളം പറഞ്ഞു. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേയ്ക്ക് ഫ്‌ളൈറ്റ് കേറിയതായിരുന്നു, അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.’ ഇങ്ങനെ കുറിച്ചുകൊണ്ടാണ് സര്‍പ്രൈസ് വീഡിയോ താരം പങ്കുവെച്ചത്.

Read more: ‘മൗനം സ്വരമായി…’ ലോക്ക് ഡൗണ്‍ കാലത്ത് മലയാളികളുടെ ഇഷ്ടഗാനവുമായി അഹാന കൃഷ്ണകുമാര്‍: വീഡിയോ

അതേസമയം ഏപ്രില്‍ രണ്ടിന് ഇരുവരുടേയും രണ്ടാം വിവാഹവാര്‍ഷികമായിരന്നു. ‘രണ്ടാം വിവാഹ വാര്‍ഷികം. പ്രത്യേകിച്ച് ഒന്നുമില്ല. എന്നാലും നമ്മള്‍ ഈ ഒരു മാസം മുഴുവന്‍ ഒരുമിച്ചല്ലേ ദീപ്തി…’ എന്നു കുറിച്ചുകൊണ്ട് ഭാര്യയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രവും കഴിഞ്ഞ ദിവസം നീരജ് പങ്കുവെച്ചിരുന്നു.