ഫോണെടുത്ത് ഒളിപ്പിച്ച് വയ്‌ക്കേണ്ട അവസ്ഥയാണല്ലോ..- മക്കളുടെ ഡാൻസ് കൊണ്ട് ഫോൺ നിറഞ്ഞെന്ന് അഹാനയുടെ അമ്മ

ലോക്ക് ഡൗൺ ദിനങ്ങൾ ഏറ്റവുമധികം ആഘോഷിക്കുന്നത് കൃഷ്ണകുമാറും കുടുംബവുമായിരിക്കും. കാരണം മക്കളെല്ലാവരും സിനിമ തിരക്കുകളിൽ മാറി വീട്ടിൽ തന്നെയുണ്ട്. ഡാൻസും പാട്ടും വ്യായാമവുമൊക്കെയായി ആഘോഷമാണ് അച്ഛനും മക്കളും. നിരവധി വീഡിയോകളാണ് ഇവർ ദിവസേന ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നത്.

ഇപ്പോൾ ഫോണെടുത്ത് ഒളിപ്പിച്ച് വയ്‌ക്കേണ്ട അവസ്ഥയാണെന്ന് പറയുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു. ഫോണിന്റെ സ്റ്റോറേജ് സ്പേസ് ഒക്കെ നിറഞ്ഞു എന്നാണ് സിന്ധു പറയുന്നത്. ഒപ്പം മക്കളുടെ വീഡിയോയും സിന്ധു പങ്കുവെച്ചിട്ടുണ്ട്.

നടി അഹാന കൃഷ്ണയും സിനിമ രംഗത്തേക്ക് ചുവടുവെച്ച ഇഷാനി കൃഷ്ണയുമെല്ലാം ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാതെ വീട്ടിലിരിക്കുന്ന സന്തോഷത്തിലാണ് ഈ കുടുംബം. ഇവരുടെ ടിക് ടോക്ക് വീഡിയോയും ഡാൻസ് വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.