‘എന്തിരനി’ൽ ചിട്ടിയും വസീഗരനുമാകേണ്ടിയിരുന്നത് കമൽ ഹസൻ, നായികയായി പ്രീതി സിന്റ- മുടങ്ങിയ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

2010ൽ ബോക്സ് ഓഫീസിൽ കളക്ഷനുകൾ ഇളക്കിമറിച്ച ചിത്രമായിരുന്നു ‘എന്തിരൻ’. രജനികാന്തും ഐശ്വര്യ റായിയും ഒപ്പം ചിട്ടി റോബോട്ടും ചേർന്ന വലിയൊരു ഹിറ്റ് ആയിരുന്നു ഈ ചിത്രം.

എന്നാൽ രജനികാന്തിനും ഐശ്വര്യ റായിക്കും പകരം ആ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത് കമൽ ഹാസനെയും പ്രീതി സിന്റയെയുമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നടക്കാതെ പോയി.

കമൽഹാസനും പ്രീതി സിന്റയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് പോലും പൂർത്തിയായതായിരുന്നു. 2000ൽ തന്നെ ഫോട്ടോഷൂട്ട് നടന്നിരുന്നു. പിന്നീടാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയത്. 2018ൽ ചിത്രത്തിന് രണ്ടാം ഭാഗവും ഇറങ്ങി.

ഇപ്പോൾ പഴയ കമൽ ഹാസൻ- പ്രീതി സിന്റ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്. ചിട്ടി റോബോട്ടും ചിത്രങ്ങളിലുണ്ട്.