‘ആ നല്ല നാളിനി തുടരുമോ?’- ‘വെള്ളേപ്പ’ത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച പാട്ടിന്റെ ടീസർ എത്തി

അക്ഷയ് രാധാകൃഷ്ണനും നൂറിന് ഷെരീഫും നായിക നായകന്മാരാകുന്ന ചിത്രമാണ് ‘വെള്ളേപ്പം’. സിനിമ രംഗത്ത് സജീവ സാന്നിധ്യമായ പ്രവീൺ രാജ് പൂക്കാടനാണ് സംവിധായകൻ.  ചിത്രത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ഗാനത്തിന്റെ ടീസർ എത്തി. ഡിനു മോഹന്റെ വരികൾക്ക് എറിക് ജോൺസൺ സംഗീതം നല്കിയിരിക്കുന്നു.

തൃശ്ശൂർ നഗരത്തിലെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് ‘വെള്ളേപ്പം’. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. നടി റോമാ ഏറെ കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ‘വെള്ളേപ്പ’ത്തിനുണ്ട്.

ഒരു പ്രണയചിത്രമായി ഒരുങ്ങുന്ന വെള്ളേപ്പത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്.  .സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്ക്കുട്ടൻ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്.