‘ഞാൻ ഫസ്റ്റാവാറായപ്പോൾ അച്ചാച്ചൻ എന്നെ വെട്ടിയല്ലേ?’- ലൂഡോയിൽ തോറ്റതിന് കരച്ചിലും ദേഷ്യവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച് ഒരു കുറുമ്പി; വീഡിയോ

ലോക്ക് ഡൗൺ നീണ്ടതോടെ മിക്കവരും ഫോണിൽ ഗെയിമുകളിലേക്ക് ശ്രദ്ധ തിരിച്ചുകഴിഞ്ഞു. നിരവധി ഓൺലൈൻ ഗെയിമുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. ലുഡോ പോലെയുള്ള പലയിടത്തിരുന്ന് ഗ്രൂപ്പായി കളിക്കാൻ പറ്റുന്ന ഗെയിമുകൾക്കാണ് ആരാധകർ ഏറെ.

മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിക്കുന്ന ലൂഡോ ഗെയിമിൽ തോല്കുന്നയാളെ, തോൽപ്പിച്ചു എന്നതിന് പകരം വെട്ടി എന്നാണ് പറയുക. ഇപ്പോൾ ലൂഡോയിൽ തോറ്റ ഒരു കുറുമ്പിയുടെ സങ്കടം പറച്ചിലാണ് സോഷ്യൽമീഡിയയിൽ ഹിറ്റ്.

മൂന്നു വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയാണ് കയ്യിൽ ടാബും പിടിച്ച് കരയുന്നത്. കരച്ചിലിനൊപ്പം പരാതി കൂടി പറയാൻ തുടങ്ങുമ്പോഴാണ് ചിരി വരുന്നത്. ”എന്നെ അച്ചാച്ചൻ വെട്ടി.. ഞാൻ ഫസ്റ്റാവാറായപ്പോൾ എന്നെ വെട്ടിയല്ലേ? ഒരെണ്ണം കൊടുക്ക്” എന്നൊക്കെ അച്ഛനോട് പരാതി പറഞ്ഞ് കരയുകയാണ്.

Read More:‘ഈ ചിത്രത്തിൽ നിന്നും എന്നെ കണ്ടെത്താമോ?’- ആരാധകരെ കുഴപ്പിച്ച് ശോഭന

വളരെ രസകരമായ ഈ വീഡിയോ ഒട്ടേറെ ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. ലോക്ക് ഡൗൺ കാരണം കുട്ടികൾക്കും പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരെ കാണാനോ സാധിക്കാതെ വിഷമത്തിലാണ്. മൂന്നും, നാലും വയസുള്ള കുട്ടികൾ ഏറ്റവും ഊർജസ്വലരായ സമയമായതിനാൽ വീടിനുള്ളിൽ തന്നെ ഇരുത്താൻ ഇത്തരം ഓൺലൈൻ ഗെയിമുകളിലാണ് മാതാപിതാക്കൾ ആശ്രയം കാണുന്നത്.

Story highlights-A girl who crying when she lost the game funny video