കടപ്പുറത്ത് വിശ്രമിക്കുന്ന മുതലകളും പശുക്കളും; മണൽത്തരികളിൽ ഒരുക്കിയത് അത്ഭുത കാഴ്ചകൾ

May 26, 2020
bastharika

ചില കലാസൃഷ്ടികൾ പലപ്പോഴും കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒറ്റനോട്ടത്തിൽ കണ്ടാൽ ഒറിജിനൽ മൃഗങ്ങൾ ആണെന്ന് തോന്നിപ്പോകുന്ന മണൽത്തരിയിൽ ഉണ്ടാക്കിയ കുറച്ച് രൂപങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ആൻഡോണി ബസ്താരിക എന്ന കലാകാരനാണ് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഈ രൂപങ്ങൾക്ക് പിന്നിൽ. സ്‌പെയിനിലെ ബാസ്‌ക് കൺട്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

കടൽത്തീരത്ത് എത്തുന്ന കുട്ടികളെ രസിപ്പിക്കുന്നതിനായി മണലിൽ ശില്പങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതാണ് ബസ്താരിക. പിന്നീട് അദ്ദേഹത്തിന്റ ശില്പങ്ങൾക്ക് കാഴ്ചക്കാർ കൂടിത്തുടങ്ങി. കൗതുകത്തിന് മാത്രം ശില്പങ്ങൾ ഉണ്ടാക്കിയ തുടങ്ങിയ അദ്ദേഹം ഇപ്പോൾ ലോകം അറിയപ്പെടുന്ന കലാകാരനാണ്.

Read also: മേക്ക് ഓവർ നടത്തി ‘അമ്മ; എക്സ്പ്രഷൻ ഇട്ട് കുഞ്ഞാവയും; രസകരം ഈ വീഡിയോ

മണലിൽ ശില്പങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനായി ചെറിയ ബ്രഷുകളും, ടൂത്ത് പിക്കുകളും കമ്പുകളും മാത്രമാണ് ബസ്താരിക ഉപയോഗിക്കുന്നത്. അവിടെയെത്തുന്ന ആളുകൾക്കായി വർക്ക് ഷോപ്പുകളും ഇപ്പോൾ ബസ്താരിക സംഘടിപ്പിക്കാറുണ്ട്.

Story Highlights: Amazing sand sculptures