അന്ന് നടി റാണി ചന്ദ്ര പരിചയപ്പെടുത്തിയ ആ മെലിഞ്ഞ പയ്യനാണ് പിന്നീട് മലയാള സിനിമയുടെ ഹരമായി മാറിയ സംവിധായകന്‍: വിശേഷങ്ങളുമായി ‘filmy FRIDAYS’-ല്‍ ബാലചന്ദ്രമേനോന്‍

അനുഭവങ്ങൾക്കെന്നും പത്തരമാറ്റ് തിളക്കമാണ്. വർഷങ്ങളേറെ കഴിഞ്ഞിട്ടും ബാലചന്ദ്രമേനോന്റെ കോടാമ്പക്ക ഓർമകളുടെ തിളക്കത്തിന് ഒട്ടും കുറവില്ല. കേട്ടിരിക്കുന്നവരുടെ മനസിലേക്ക് എഴുപതുകളിലെ ആ സിനിമ വിശേഷങ്ങൾ അതേപടി പകർന്നു നൽകുകയാണ് ബാലചന്ദ്ര മേനോൻ, “filmy FRIDAYS”ലൂടെ. ഒരു മാധ്യമപ്രവർത്തകനായി കോടമ്പാക്കത്തേക്ക് എത്തിയ ബാലചന്ദ്ര മേനോൻ തന്റെ ആദ്യ അഭിമുഖ അനുഭവമാണ് “filmy FRIDAYS”ന്റെ പുതിയ എപ്പിസോഡിൽ പങ്കുവയ്ക്കുന്നത്.

കോടമ്പാക്കം അന്നൊരു സിനിമ നഗരമായതിനാൽ യാത്രക്കിടയിലൊക്കെ ഒരു സിനിമാതാരത്തെയും സിനിമ പ്രവർത്തകനെയുമൊക്കെ കാണുന്നത് സ്വാഭാവികമാണ്. അങ്ങനെയൊരു യാത്രയിലാണ് അന്ന് മലയാള സിനിമയുടെ ഹരമായിരുന്ന റാണി ചന്ദ്ര എന്ന നടിയെ ബാലചന്ദ്ര മേനോൻ കാണുന്നത്. അതായിരുന്നു 21 വയസുകാരനായ ബാലചന്ദ്ര മേനോന് സിനിമയിലുണ്ടായ ആദ്യ പരിചയം.

അന്ന് റാണി ചന്ദ്രയും ഒരാളെ ബാലചന്ദ്രമേനോന് പരിചയപ്പെടുത്തി. ആ മെലിഞ്ഞ പയ്യനെ പരിചയപ്പെടുത്തിക്കൊണ്ട് റാണി ചന്ദ്ര ഇങ്ങനെ പറഞ്ഞു- ” ഇത് ഐ വി ശശി. ‘ഉത്സവം’ എന്ന ചിത്രം ഇപ്പോൾ സംവിധാനം ചെയ്തു. ഇദ്ദേഹത്തെ കുറിച്ച് ഒരു റൈറ്റ് അപ്പ് വേണം”.

Read More: കോടമ്പാക്കത്തെ മുറിയിലേക്ക് മുൻധാരണകൾ മാറ്റിമറിച്ചെത്തിയ ആദ്യ റൂംമേറ്റ്- അനുഭവങ്ങളുമായി ബാലചന്ദ്രമേനോൻ “filmy Fridays”ൽ

ഐ വി ശശിയെകുറിച്ചെഴുതാമെന്നു സമ്മതിച്ചതിനൊപ്പം റാണി ചന്ദ്രയെ ആണ് അഭിമുഖം ചെയ്ത് തുടക്കമിടാൻ ആഗ്രഹവും ബാലചന്ദ്രമേനോന്‍ പ്രകടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് സിനിമ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോൻ “filmy FRIDAYS”-ല്‍ എത്തുന്നത്.

Story highlights-22th episode of balachandra menon’s “filmy FRIDAYS”