‘ഞാൻ അമരേന്ദ്ര ബാഹുബലി’- പടച്ചട്ടയും കിരീടവുമണിഞ്ഞ് ഡേവിഡ് വാർണർ; വൈറലായി ടിക് ടോക്ക് വീഡിയോ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ ലോക്ക് ഡൗൺ സമയത്ത് ടിക് ടോക്കിൽ സജീവമാകുകയാണ്. മകളുടെ നിർബന്ധത്തിനാണ് ടിക് ടോക്കിൽ താരം സജീവമായത്. കൂടുതലും ഇന്ത്യൻ ഗാനങ്ങൾക്കും ഡയലോഗുകൾക്കുമാണ് ഡേവിഡ് കുടുംബത്തോടൊപ്പം ടിക് ടോക്കിൽ വീഡിയോകൾ ചെയ്തത്.

അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ബുട്ടബൊമ്മയ്ക്ക് ചുവടുവച്ചത് സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഇപ്പോൾ തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രം ‘ബാഹുബലി’യിലെ ഡയലോഗുമായി എത്തിയിരിക്കുകയാണ് ഡേവിഡ് വാർണർ.

ബാഹുബലിയുടെ വേഷവിധാനങ്ങളോടു കൂടിയാണ് ഡേവിഡ് വാർണർ വീഡിയോ ചെയ്തിരിക്കുന്നത്. ഈ സിനിമ ഏതാണെന്ന് പറയാമോ എന്ന ചോദ്യവുമായി ഇൻസ്റാഗ്രാമിലും ഡേവിഡ് വാർണർ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Guess the movie!! @sunrisershyd

A post shared by David Warner (@davidwarner31) on

Read More:‘ഇങ്ങനെയിരുന്ന് ചിരിച്ചിട്ട് 77 ദിവസങ്ങൾ’- വിവാഹ ശേഷമുള്ള ആദ്യ വേർപാടിനെ കുറിച്ച് സുപ്രിയ മേനോൻ

മുൻപ് പോക്കിരി എന്ന തമിഴ് ചിത്രത്തിലെ ഡയലോഗുമായും താരം എത്തിയിരുന്നു. ഡേവിഡ് വാർണറിനൊപ്പം കുടുംബവും ടിക് ടോക്കിൽ സജീവമാണ്.

Story highlights-david warner as bahubali in tik tok