മീനാക്ഷിയുടെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ലോക്ക് ഡൗൺ വിളവെടുപ്പ്

May 14, 2020

ലോക്ക് ഡൗൺ സമയത്ത് എങ്ങനെ ക്രിയാത്മകമായി പ്രവർത്തിക്കാം എന്നതിന് ഉദാഹരണമാകുകയാണ് ബാലതാരവും അവതാരികയുമായ മീനാക്ഷി. മൂന്നു ഘട്ടങ്ങളിലൂടെ രണ്ടുമാസങ്ങളിലധികമായി നീളുന്ന ലോക്ക് ഡൗൺ സമയത്ത് ഒരുകൊച്ചു കൃഷിത്തോട്ടം തന്നെ നിർമിച്ചിരിക്കുകയാണ് മീനാക്ഷി.

മീനാക്ഷിയുടെ അച്ഛനാണ് ടെറസിനു മുകളിൽ ഒരു കൊച്ചു കൃഷിത്തോട്ടം ഒരുക്കിയത്. ഇത്തവണ വിളവെടുക്കാനും മറ്റുമായി മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു.’ എന്റെ കുഞ്ഞ് അടുക്കളത്തോട്ടത്തിലെ ഒരു ലോക്ക് ഡൗൺ വിളവെടുപ്പ്. ഇന്നത്തെ വിളവെടുപ്പ് ഞാനായിരുന്നു, രസമുള്ള പരിപാടി തന്നെ’. മീനാക്ഷി കുറിക്കുന്നു.

Read More:ആത്മനിർഭർ അഭിയാൻ: 15 ഇന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

തക്കാളിയും, ചീരയും, വഴുതനയും വെള്ളരിയുമൊക്കെ മീനാക്ഷിയുടെ അടുക്കളത്തോട്ടത്തിലുണ്ട്. ലോക്ക് ഡൗൺ സമയത്ത് മീനാക്ഷിയെ പോലെ ധാരാളം ആളുകൾ കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചു. വീട്ടിലേക്കുള്ള പച്ചക്കറികൾ വിഷാംശമില്ലാത്ത ഉല്പാദിപ്പിക്കുകയാണ് എല്ലാവരുടെയും ലോക്ക് ഡൗൺ കാലത്തെ ലക്ഷ്യം.

Story highlights- Meenakshi’s kitchen garden