‘ആരംഭിക്കലാമാ..ഇനി പ്ലസ് വൺ സ്റ്റുഡന്റ്’ -സന്തോഷം പങ്കുവെച്ച് മീനാക്ഷി

August 11, 2022

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും മലയാളികൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

‘ആരംഭിക്കലാമാ..ഇനി പ്ലസ് വൺ സ്റ്റുഡന്റ്’ എന്ന ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പുത്തൻ സ്‌കൂളിന്റെ വിശേഷം പങ്കുവെച്ചത്. ഇനി കോട്ടയം ളാക്കാട്ടൂർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മീനാക്ഷി. എല്ലാവരുടെയും സ്നേഹത്തിനും മീനൂട്ടി നന്ദി പറഞ്ഞിട്ടുണ്ട്.  സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. 

പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കി. എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് മിടുക്കി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.

Read Also: അച്ഛന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ, ശ്രദ്ധനേടി വിഡിയോ

 കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- meenakshi about her new school