‘ഇപ്പോൾ ഇവന്റെ അവസ്ഥ ശരിക്കും സങ്കടകരമായ രീതിയിലാണ്..’-തെരുവുനായയ്ക്കായി സഹായമഭ്യർത്ഥിച്ച് മീനാക്ഷി

September 27, 2022

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. രസകരമായ ചിത്രങ്ങളും വിശേഷങ്ങളും മാത്രമാണ് പൊതുവെ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ, ഇപ്പോഴിതാ, ദുഖകരമായ ഒരു കാര്യമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. തെരുവിൽ ജീർണാവസ്ഥയിൽ കണ്ട ഒരു നായയുടെ ചിത്രവും കുറിപ്പുമാണ് മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മീനാക്ഷിയുടെ വാക്കുകൾ;

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ… ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാർക്കും ഏറെ പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ല, എനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ ശാന്തസ്വഭാവി…ഒന്നിനെയും ഉപദ്രവിക്കില്ല… മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും… പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ്… എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോന്നാ എന്റെ സംശയം .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ..

പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ.. അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട്… മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ … കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ ജംഗ്ഷൻ (കോട്ടയം.. മണർകാട് ..അയർക്കുന്നം … പാദുവ).

Read Also: പൊന്നിയിൻ സെൽവൻ; പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തു, മറ്റൊരു റഹ്‌മാൻ മാജിക്കെന്ന് പ്രേക്ഷകർ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മീനാക്ഷി. ഒട്ടേറേ സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ടെങ്കിലും മീനാക്ഷിയെ ജനപ്രിയയാക്കിയത് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ആണ്. ഒട്ടേറെ ആരാധകരാണ് ഈ കുഞ്ഞു മിടുക്കിക്ക് ഉള്ളത്. കോട്ടയം പാദുവ സ്വദേശിനിയായ മീനാക്ഷി ഫ്‌ളവേഴ്‌സ് ടോപ്‌സിംഗർ അവതാരകയാണ്. പ്രേക്ഷകർ സ്നേഹത്തോടെ മീനൂട്ടി എന്നുവിളിക്കുന്ന മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. 

Story highlights- meenakshi’s heart touching post about a dog