‘ഖജിരാ മുഹബത്ത് വാലാ..’- മനോഹരമായ ചുവടുകളിലും ലാസ്യ ഭാവങ്ങളിലും നിറഞ്ഞാടി ഒരു വയോധികൻ- വീഡിയോ

കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മുടിയും താടിയുമൊക്കെ നരച്ച് മെലിഞ്ഞ ശരീരവുമായി ഒരു വയോധികൻ അതിമനോഹരമായി നൃത്തം ചെയ്യുന്നു. കൈകളുടെ ചലനവും മുഖ ഭാവവുമൊക്കെ ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു.

Read More:കുപ്പിക്കുള്ളിൽ ഒതുങ്ങിയ പൃഥ്വിരാജിന്റെ ‘ആടുജീവിതം’- രസകരമായ ബോട്ടിൽ ക്രാഫ്റ്റ് പങ്കുവെച്ച് താരം

ശാരീരികമായ വെല്ലുവിളികൾ അദ്ദേഹത്തിന്റെ നൃത്തചുവടുകൾക്ക് തടസ്സമാകുന്നില്ല. പ്രസിദ്ധമായ ‘ഖജിരാ മുഹബത്ത് വാലാ..’ എന്ന ഗാനത്തിനാണ് അദ്ദേഹം ചുവടുവയ്ക്കുന്നത്. മുന്ന എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ടിക് ടോക്കിൽ നിരന്തരമായി ഇദ്ദേഹത്തിന്റെ നൃത്ത വീഡിയോകൾ വരാറുണ്ടെകിലും ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിക്കുകയാണ് ഈ കലാകാരൻ.

Story highlights-Old man’s graceful dance