വിളിക്കാതെ എത്തിയ വിരുന്നുകാരൻ; ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വീഡിയോ

peacock

മനുഷ്യരെക്കാൾ ഏറെയായി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ളത് പക്ഷികളും മൃഗങ്ങളുമൊക്കെയാണ്. കൗതുകം നിറഞ്ഞതും രസകരമായതുമായ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംനേടാറുണ്ട്. കുരങ്ങുകളെയും ആനകളെയും നായകളെയും പോലെത്തന്നെ കുറച്ചുനാളുകളായി സൈബർലോകത്ത് ഏറെ ശ്രദ്ധനേടുന്നവരാണ് മയിലുകളും.

സ്കൂൾ വരാന്തയിൽ സാമൂഹിക അകലം പാലിച്ച് വിശ്രമിക്കുന്ന മയിലുകളുടെ ചിത്രങ്ങളും, ഉയരത്തിൽ പറന്നുയരുന്ന മയിലുകളുടെ വീഡിയോയുമൊക്കെ നിരവധി കാഴ്ചക്കാരെ നേടിയിരുന്നു. ഇപ്പോഴിതാ വീട്ടിൽ ക്ഷണിക്കാതെ എത്തിയ മയിലിന്റെ വീഡിയോയാണ് വൈറലാകുന്നത്.

Read also: മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ

ഗുൻജാൻ മെഹ്ത എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജനലിൽ മുട്ടിവിളിക്കുന്ന മയിലിനെയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ആദ്യം ചുണ്ടുകൾ കൊണ്ട് തട്ടിവിളിക്കുന്ന മയിൽ പിന്നീട് ശബ്ദമുണ്ടാക്കി വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രസകരമായ കമന്റുകളോടെ നിരവധി ആളുകൾ ഇതിനോടകം ഈ വീഡിയോ പങ്കുവെച്ചുകഴിഞ്ഞു.

Story Highlights: peacock knocking on window