കുപ്പിക്കുള്ളിൽ ഒതുങ്ങിയ പൃഥ്വിരാജിന്റെ ‘ആടുജീവിതം’- രസകരമായ ബോട്ടിൽ ക്രാഫ്റ്റ് പങ്കുവെച്ച് താരം

‘ആടുജീവിതം’ എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. സിനിമയ്ക്കായുള്ള പൃഥ്വിരാജിന്റെ രൂപ മാറ്റവും ലോക്ക് ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയതുമൊക്കെ സിനിമാലോകം ആകാംക്ഷയോടെയാണ് ചർച്ചചെയ്തത്. കേരളത്തിൽ തിരികെയെത്തി ക്വാറന്റീനിൽ കഴിയുമ്പോഴും പൃഥ്വിരാജിനെ തേടിയെത്തുന്ന ആരാധകസ്നേഹം ചെറുതല്ല.

ക്വാറന്റീനിൽ കഴിയുന്നത് ഫോർട്ട് കൊച്ചിയിലാണ്. താരം എത്തും മുൻപ് തന്നെ അദ്ദേഹത്തിനായി മുറിയിൽ ഒരു മിനി ജിം തന്നെ ഒരുങ്ങിയിരുന്നു. ഇപ്പോൾ ‘ആടുജീവിതം’ ലുക്കിലുള്ള പൃഥ്വിരാജിന്റെ രൂപം ഒരു കുപ്പിയിൽ അതിമനോഹരമായി പകർത്തിയിരിക്കുകയാണ് ആരാധകൻ.

Read More:വിമാനത്തിലും, സിഗരറ്റ് കുറ്റിയിലും, പെപ്‌സിയിലും ശവം സംസ്കരിക്കുന്ന ഒരു ഗ്രാമം; അമ്പരപ്പിക്കുന്ന ശവപ്പെട്ടി മാതൃകകൾ

ജിത്തു ശശിധരനാണ് മനോഹരമായ ഈ ബോട്ടിൽ ക്രാഫ്റ്റിന് പിന്നിൽ. പൃഥ്വിരാജ് തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതേസമയം, പതിനാലു ദിവസത്തെ ക്വാറന്റീന് ശേഷം പൃഥ്വിരാജ് അടങ്ങുന്ന അണിയറപ്രവർത്തകർ വീടുകളിലേക്ക് മടങ്ങും. ലോക്ക് ഡൗണിന് ശേഷം ‘ആടുജീവിതം’ ഷൂട്ടിംഗ് പുനഃരാരംഭിക്കും.

Story highlights-prithviraj sharing fan’s bottle craft gift