കളിച്ചുതിമിർത്ത് അല്ലിയും കൂട്ടുകാരിയും- വീഡിയോ പങ്കുവെച്ച് സുപ്രിയ മേനോൻ

കൊവിഡ് ഭീഷണിയിൽ സ്‌കൂളുകളിൽ വളരെ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. വീടിനുള്ളിൽ തന്നെ ഇരുന്നു ശീലിക്കാത്ത കുട്ടികളൊക്കെ കൊവിഡ് കാലത്ത് ആ സാഹചര്യത്തോട് ഇണങ്ങി കഴിഞ്ഞു.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത ചിത്രരചനയിലൊക്കെയാണ് ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ വീടിനു പുറത്തേക്ക് സുഹൃത്തിനൊപ്പം കളിയ്ക്കാൻ ഇറങ്ങിയഅല്ലിയുടെ വീഡിയോ പങ്കുവയ്ക്കുകയാണ് സുപ്രിയ.

സുഹൃത്തിനൊപ്പം വീട്ടുമുറ്റത്ത് ഓടിക്കളിക്കുകയാണ് അല്ലി. ജോർദാനിൽ നിന്നും പൃഥ്വിയും കമന്റുമായി എത്തി. ‘ആടുജീവിതം’ സിനിമയുടെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് പൃഥ്വിരാജ്.

Read More:രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ

വിവാഹശേഷം ആദ്യമായാണ് ഇത്രയധികം ദിവസം പിരിഞ്ഞിരിക്കുന്നതെന്ന് സുപ്രിയ ഇൻസ്റ്റഗ്രാമിൽ ആരാധകരോട് പങ്കുവെച്ചിരുന്നു. ഡാഡ എപ്പോഴാണ് വരുന്നതെന്ന് അല്ലിയും തിരക്കാറുണ്ടെന്ന് മറ്റൊരു പോസ്റ്റിൽ സുപ്രിയ പറഞ്ഞിരുന്നു.

Story highlights-supriya menon sharing video of her daughter alamkritha