കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

totter

കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു അപൂർവ സൗഹൃദമാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഒരു പശുക്കിടാവും കുഞ്ഞുവാവയുമാണ് സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

കുഞ്ഞിനൊപ്പം കളിച്ചുതകർക്കുകയാണ് പശുക്കിടാവ്. മുട്ടിലിഴഞ്ഞ് പശുക്കിടാവിന്റെ അടുത്ത് എത്തുന്ന കുഞ്ഞുവാവ പശുക്കുട്ടിയെ ചേർത്തുപിടിക്കുന്നതും, ഇരുവരും പരസ്പരം സ്നേഹം പങ്കുവയ്ക്കുന്നതുമൊക്കെ വീഡിയോയിൽ ദൃശ്യമാണ്.

സാധാരണ വളർത്തുനായകളാണ് പെട്ടന്ന് മനുഷ്യരുമായി സൗഹൃദം ചേരുന്നത്. എന്നാൽ പശുക്കിടാവും കുട്ടിയും തമ്മിലുള്ള ഈ മനോഹര സ്നേഹത്തിന്റെ വീഡിയോ ഇതിനോടകം സൈബർ ലോകത്തിന്റെ ഇഷ്ടം കവർന്നുകഴിഞ്ഞു.

Read also: മുത്തശ്ശിയ്ക്ക് കണ്ണെഴുതി പൊട്ടുംതൊട്ട് കുട്ടികുറുമ്പി; സ്നേഹം നിറച്ചൊരു വീഡിയോ

ഇരുവർക്കും നിരവധി ആരാധകരും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. സ്നേഹം നിറച്ച ഒരുപാട് കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Story Highlights:  totter plays with cattle