ഭാവയാമിക്കുട്ടിക്ക് ദേഷ്യം വന്നാൽ പിന്നെ എന്തും സംഭവിക്കാം; വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞു ഗായിക

March 2, 2023
Bhavayami funny

അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളി ചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. ഇപ്പോൾ കുഞ്ഞു ഗായിക ഭാവയാമിയുടെ തമാശകളാണ് ജഡ്‌ജസിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘ആദ്യകിരണങ്ങൾ’ എന്ന ചിത്രത്തിലെ “കല്യാണമോതിരം കൈമാറും നേരം..” എന്ന ഗാനം ആലപിക്കാനാണ് ഭാവയാമി വേദിയിലെത്തിയത്. (Bhavayami funny at flowers top singer)

പി.ഭാസ്‌ക്കരൻ വരികളെഴുതി കെ.രാഘവൻ സംഗീതം നൽകിയിരിക്കുന്ന ഗാനം പി.ലീലയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിച്ചതിന് ശേഷമാണ് ഭാവയാമിയുടെ കുസൃതി നിറഞ്ഞ വർത്തമാനം വേദിയിൽ പൊട്ടിച്ചിരി പടർത്തിയത്. വിധികർത്താക്കളുടെ വിലയിരുത്തലുകൾ കേൾക്കുന്ന സമയത്തായിരുന്നു കുഞ്ഞു ഗായികയുടെ രസകരമായ മറുപടികൾ.

അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

Read More: ‘നമുക്കിനി സ്നേഹിച്ച് സ്നേഹിച്ച് പോകാം..’- ഒത്തുതീർപ്പിനെത്തിയ ബാബുക്കുട്ടൻ

കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Bhavayami and judges funny moments