‘ആടുജീവിതം’ സംഘത്തിലെ ഒരാൾക്ക് കൂടി കൊവിഡ്

aadujeevitham

ജോർദാനിൽ നിന്നും ഷൂട്ടിങ്ങും ലോക്ക് ഡൗൺ പ്രതിസന്ധിയും കാരണം രണ്ടുമാസത്തിന് ശേഷമാണ് ‘ആടുജീവിതം’ ടീം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. പ്രത്യേക വിമാനത്തിലാണ് 58 അംഗ സംഘം കേരളത്തിൽ എത്തിയത്. പിന്നാലെ പൃഥ്വിരാജ്, ബ്ലസി എന്നിവർ അടങ്ങുന്ന സിനിമാ പ്രവർത്തകരെല്ലാം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.

ഇതിനിടയിൽ സംഘത്തിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെ വീണ്ടും കൊവിഡ് കേസ് സംഘത്തിലൊരാൾക്ക് സ്ഥിരീകരിച്ചിരിക്കുന്നു.

ജോർദാനിൽ ‘ആടുജീവിതം’ സംഘത്തിനൊപ്പം പോയ കാട്ടകാമ്പാൽ സ്വദേശിക്കാണ് രോഗബാധ. മെയ് 22 മുതൽ ക്വാറന്റീനിൽ കഴിയുകയായായിരുന്നു ഇദ്ദേഹം. പിന്നീട് മേയ് 3 മുതൽ വീട്ടിൽ ക്വാറന്റീൻ തുടരുന്നതിനിടയിൽ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു.

Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

‘ആടുജീവിതം’ സംഘത്തിലെ അറബി പരിഭാഷകനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി രണ്ടു പരിശോധനാഫലവും നെഗറ്റീവ് ആയതോടെ പൃഥ്വിരാജ് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Story highlights-covid positive for another crew member of aadujeevitham movie