പരിസ്ഥിതി ദിനത്തിൽ ഭൂമി ദേവിയ്ക്ക് നൃത്താർച്ചനയൊരുക്കി ദിവ്യ ഉണ്ണി

divya

മലയാളികളുടെ ഇഷ്ടനടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമായി.  സിനിമയില്‍ സാന്നിധ്യമറിയിക്കുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ദിവ്യ ഉണ്ണി. നൃത്തവേദികളിലും താരം നിറസാന്നിധ്യമാണ്.  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് പരിസ്ഥിതി ദിനത്തിൽ ഭൂമി ദേവിയ്ക്കായി നിർത്താർച്ചന നടത്തുന്ന ദിവ്യ ഉണ്ണിയുടെ ചിത്രങ്ങളും വീഡിയോകളുമാണ്.

പച്ചയും മജന്തയും നിറങ്ങൾ ചേർന്ന സാരിയണിഞ്ഞ് നദിക്കരയിലാണ് ദിവ്യ ഉണ്ണിയുടെ നൃത്തപ്രകടനം. മികച്ച സ്വീകാര്യതയാണ് താരത്തിന്റെ നൃത്തത്തിന് ലഭിക്കുന്നത്. ‘ഭൂമിദേവിയോട് ക്ഷമചോദിക്കുന്നു…മക്കളുടെ ദുരിതങ്ങൾ കാണാൻ അവൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാൽ ആ അമ്മയുടെ സ്നേഹവും കരുണയും കാണാൻ കഴിയാത്തവിധം മനുഷ്യന്റെ ചെയ്തികൾ ക്രൂരമായിക്കൊണ്ടിരിക്കുന്നു.’എന്ന ഹൃദയസ്പർശിയായ അടിക്കുറുപ്പോടെയാണ് ദിവ്യ ഉണ്ണി വീഡിയോ പങ്കുവെച്ചത്.

താരത്തിന്റെ മുഖത്ത് വിരിയുന്ന ഭാവാഭിനയത്തേയും, നൃത്തചടുലതയേയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

അതേസമയം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നീ എത്ര ധന്യ എന്ന ചലച്ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം  എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്.

Read also:‘ഞാൻ കടം തിരിച്ചു കൊടുക്കാനുള്ളവർ ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, കയ്യിൽ പണമുണ്ടായിട്ടല്ല’- ഹൃദയം തൊടുന്ന വാക്കുകളുമായി സുബീഷ്

പ്രണയവർണ്ണങ്ങൾ, ചുരം , ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധാരാളം ടെലിവിഷൻ സീരിയലുകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

Story Highlights: divyaa unni dance tribute on world environment day