‘ചിന്‍ പൊടിക്ക് അപ്പ്, ഐസ് ഓപ്പണ്‍ റെഡി…’; ഫോട്ടോഗ്രാഫര്‍ റോള്‍ ഏറ്റെടുത്ത് നയന്‍താരയുടെ ചിത്രം പകര്‍ത്തി മമ്മൂട്ടി: വീഡിയോ

Mammootty Nayanthara rar video from Bhaskar the rascal film location

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ ചില രസകരമായ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചുള്ള രസകരമായ ഒരു മുഹൂര്‍ത്തത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചെത്തിയ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനുടെയുള്ള രസകരമായ ഒരു നിമിഷമാണ് ഈ വീഡിയോയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററുകളിലെത്തിയതാണ് ഈ ചിത്രം. എങ്കിലും ലൊഷേന്‍ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിക് ടോക്കില്‍ വൈറലാണ്.

മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോളിലാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഫോട്ടോ പകര്‍ത്തുന്നത് ആവട്ടെ നയന്‍താരയുടേതും. ഫോട്ടോ എടുത്ത ശേഷം ക്യാമറ കൈമാറി പിന്നീട് നയന്‍താരയ്ക്ക് ഒപ്പം നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം.

2015-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഭാസ്‌കര്‍ ദ് റാസ്‌കല്‍. ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷനും നേടിയിരുന്നു ഈ ചിത്രം. ഈ സിനിമയ്ക്ക് പുറമെ തസ്‌കരവീരന്‍, രാപകല്‍, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Story highlights: Mammootty Nayanthara rare video from Bhaskar the rascal film location