ഒറ്റ രാത്രികൊണ്ട് പച്ചയിൽ നിന്നും പിങ്കിലേക്ക് നിറംമാറി തടാകം; അമ്പരന്ന് ഗവേഷകർ

Lonar lake

പ്രകൃതിയുടെ മാറ്റങ്ങൾ ദിവസവും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്…. പ്രകൃതിയിലെ ചില അത്ഭുതപ്രതിഭാസങ്ങൾക്ക് കാരണം തിരഞ്ഞുകൊണ്ടിരിക്കുകയാണ് മനുഷ്യർ. ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ട് നിറംമാറിയ തടാകമാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. 56,000 വർഷം പഴക്കമുള്ള തടാകമാണ് ഒറ്റരാത്രികൊണ്ട് നിറംമാറി കാഴ്ചക്കാരെ അമ്പരപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ലോണാർ തടാകത്തിലാണ് ഈ അത്ഭുതപ്രതിഭാസം. 56,000 വർഷങ്ങൾക്ക് മുൻപ് ഒരു ഉൽക്ക പതിച്ചുണ്ടായതാണ് ലോണാർ തടാകം. പച്ചനിറത്തിൽ കാണപ്പെട്ടിരുന്ന തടാകത്തിന് കഴിഞ്ഞ ദിവസമാണ് നിറംമാറ്റം സംഭവിച്ച് പിങ്ക് നിറമായത്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ഉഷ്ണ കാലാവസ്ഥ കാരണം തടാകത്തിലെ ലവണത്വം വർധിച്ചതോ അല്ലെങ്കിൽ തടാകത്തിൽ ഒരു സവിശേഷയിനം പായൽ വളർന്നതോ ആകാം ഇതിന് കാരണം എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

Read also: ഓൺലൈൻ ക്ലാസിനിടെ കുഞ്ഞുമിടുക്കിയുടെ ഡാൻസ്; ഏറ്റെടുത്ത് സോഷ്യൽ ലോകം

മഹാരാഷ്ട്ര ടൂറിസം ഡിപ്പാർട്ട്മെന്റ് പറയുന്നത് പ്രകാരം പ്രദേശത്തെ ജിയോളജിസ്റ്റ് ആയ ഗജാനൻ കാമത് ഇത് വിശദമാക്കുന്ന വീഡിയോ കാണാം.

അമേരിക്കയിലെ യൂട്ടയിലെ ഗ്രേറ്റ് സാൾട്ട് ലേയ്ക്ക്, ഓസ്‌ട്രേലിയയിലെ ലേക്ക് ഹില്ലിയർ എന്നിവയിലും നേരത്തെ ഈ പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. അതേസമയം തടാകങ്ങളുടെ പിങ്ക് നിറത്തിന്റെ വ്യക്തമായ കാരണം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പഠനങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

Story Highlights: mystery behind lake turns pink over night