‘മഴയെത്തും മുൻപ് ഞങ്ങൾ ഇതൊന്ന് തീർത്തോട്ടെ’; മകൾക്കൊപ്പം നൃത്തം ചെയ്ത് നടി നിത്യ ദാസ്- വീഡിയോ

ഒരുസമയത്ത് മലയാള സിനിമയുടെ സജീവസാന്നിധ്യമായിരുന്നു നിത്യ ദാസ്. സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് താരം. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയും മകളും ചേർന്ന് കളിച്ച ഒരു നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

പ്രശസ്തമായൊരു ബോളിവുഡ് ഗാനത്തിനൊപ്പമാണ് നിത്യ ദാസും മകളും നൃത്തം ചെയ്യുന്നത്. ഇരുവരും ദാവണിയൊക്കെ ഉടുത്ത് ടെറസിൽ നൃത്തം ചെയ്യുന്ന വീഡിയോ നിത്യ ദാസ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

Read More:മകന്റെ ക്രിക്കറ്റ് വീഡിയോ പങ്കുവെച്ച് ലാറ; മനോഹരമായ കമന്റുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും

‘മഴയ്ക്കുമുൻപ് ഞങ്ങളിതൊന്ന് തീർക്കട്ടെ’ എന്ന ക്യാപ്ഷനോടെയാണ് നിത്യ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ ശ്രദ്ധാകേന്ദ്രം മകൾ നൈനയാണ്. അമ്മയേക്കാൾ മനോഹരമായാണ് നൈന നൃത്തം ചെയ്യുന്നതെന്നാണ് കമന്റുകൾ.

Story highlights-nithya das and daughter viral dance