‘ആ സിനിമയിൽ അഭിനയിക്കാൻ വന്ന മിടുക്കിക്കുട്ടി സായി ശ്വേതയാണ് ഇന്ന് കേരളത്തിലെ ഹിറ്റ്‌ ടീച്ചർ’- ഓർമ്മക്കുറിപ്പുമായി നിർമ്മാതാവ്

Online class teacher sai swetha special interview

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഒരു ടീച്ചറുണ്ട്. തങ്കു പൂച്ചയുടെ കഥയിലൂടെ കേരളം മുഴുവൻ ഏറ്റെടുത്ത സായി ശ്വേത എന്ന ടീച്ചർ. ആദ്യ ക്ലാസ്സിൽ തന്നെ ക്യാമറയെ പേടിക്കാതെ, കുട്ടികൾ മുൻപിലില്ലാതെ അതിമനോഹരമായി ക്ലാസ്സെടുത്ത സായി ശ്വേത ടീച്ചർ എല്ലാ മേഖലയിലും മിടുക്കിയാണെന്ന് പിന്നീടുള്ള വീഡിയോകളിൽ വ്യക്തമായി.പാട്ടും, ഡാൻസും, ടിക് ടോക്കുമൊക്കെയായി സജീവമായ ടീച്ചർ തന്റെ സിനിമയിൽ അഭിനയിക്കാനെത്തിയ ഓർമ്മ പങ്കുവയ്ക്കുകയാണ് നിർമ്മാതാവ്.

ഷിബു ജി. സുശീലന്‍ എന്ന നിർമ്മാതാവാണ് സായി ശ്വേത ടീച്ചറിനെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നിർമ്മാതാവിന്റെ കുറിപ്പ്;

ഇത് ഇന്നലെ മുതൽ ഹിറ്റ് ആയ സായി ശ്വേത ടീച്ചർ..എനിക്ക് ഇന്നലെ കണ്ടപ്പോൾ മുതൽ ഒരു സംശയം ഈ ടീച്ചറെ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്..

അങ്ങനെ സംശയം തീർക്കാൻ ആർട്ട് ‌ ഡയറക്ടർ രാജേഷ് കല്പത്തൂരിനെ വിളിച്ചു. അതോടെ സംശയം തീർന്നു. 2005ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക്‌ ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കിക്കുട്ടി സായി ശ്വേത ആണ്
ഇന്നത്തെ കേരളത്തിലെ ഹിറ്റ്‌ ടീച്ചർ എന്ന്.

പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങൾ വാരി കൂട്ടിയ കുഞ്ഞു സായി.ടീച്ചർ ആയപ്പോൾ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു .ഇന്നലെ ടീച്ചർ,സായി ശ്വേത
കുട്ടികളെ മാത്രമല്ല പഠിക്കാൻ പഠിപ്പിച്ചത് …

Read More: ‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്‌

ഇങ്ങനെയാണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചർമാരെയും ഇതിലൂടെ പഠിപ്പിച്ചു .
സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ.

Story highlights-producer shibu g suseelan about sai swetha teacher