അതിവേഗ ഇന്റർനെറ്റ്; മസ്കിന്റെ സ്വപ്നപദ്ധതിയ്ക്കായി 60 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചു

starlink

മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും വേഗത്തിലാണ് ടെക്‌നോളജി വികസിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴും മനുഷ്യനെത്തന്നെ അത്ഭുതപെടുത്താറുണ്ട്. ഇലക്ട്രിക് കാറുകളും മൊബൈൽ ഫോണുകളുമൊക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങൾ മാത്രം. ലോകത്തിലെ ഏറ്റവും കരുത്താർന്ന ഇലക്ട്രിക് കാറുകൾ നിർമ്മിച്ച ഇലോൺ മസ്കിന്റെ പുതിയ കണ്ടുപിടുത്തമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയോട് മത്സരിച്ചുകൊണ്ട് പുതിയ സ്റ്റാർലിങ്ക് മാസ്ക് അവതരിപ്പിച്ചിരുന്നു. ലോകത്ത് മുഴുവൻ ഇൻറർനെറ്റ്, ഭൂമിയിൽ മുഴുവൻ കണക്ടിവിറ്റി എന്ന ആശയമാണ് മസ്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഭൂമിയിലേക്ക് ഇന്റർനെറ്റ് നൽകുന്നതിനായി ഒരുപറ്റം ഉപഗ്രഹങ്ങൾ മസ്ക് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ആഗോള അതിവേഗ ഇന്റര്‍നെറ്റിനായുള്ള 60 സാറ്റലൈറ്റുകള്‍ കൂടി വ്യാഴാഴ്ചയാണ് മസ്ക് വിക്ഷേപിച്ചത്. സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ 12,000 സാറ്റലൈറ്റുകളായിരിക്കും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഭൂമിയെ വലംവയ്ക്കുന്നത്. ഇത് കൃത്യമായി ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കും. അതോടെ ഭൂമിയിൽ മുഴുവൻ ഇന്റർനെറ്റ് ലഭ്യമാകും.

പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ 60 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ അയച്ചുകഴിഞ്ഞു. 300 മുതൽ 700 മൈൽ വരെ ഉയരത്തിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. 24 വിക്ഷേപണങ്ങളിലൂടെ 60 ഉപഗ്രഹങ്ങൾ വീതമാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. നിലവിൽ എട്ടു തവണയായി 60 എണ്ണം വിക്ഷേപിച്ചതോടെ ബഹിരാകാശത്തെത്തിയ സാറ്റലൈറ്റുകളുടെ എണ്ണം 482 ആയി. അവസാനം ഇവയെല്ലാം ചേർത്ത് ബഹിരാകാശത്ത് സ്റ്റാർലിങ്ക് ശൃംഖല രൂപികരിക്കും. ഇതോടെ ഭൂമിയിൽ എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യമാകും.

നേരത്തെ വിക്ഷേപിച്ച ഇലവൻ മാസ്ക് പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞിരുന്നു. മാസ്ക് കമ്പനി നൽകുന്ന മോഡം വാങ്ങിയാലാണ് ഇത്തരത്തിൽ ഇന്റർനെറ്റ് ലഭ്യമാകുക. ഇതോടെ ടെക്‌നോളജിയുടെ പുതിയ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്.

Story Highlights: spacex launches 60 starlink to orbit