ഒരു ഭാഗം കറുപ്പും മറുഭാഗം ചാരനിറവുമായി നാർണിയ എന്ന പൂച്ച; നാർണിയയെ പകുത്തുവെച്ചതുപോലെ മക്കൾ- അമ്പരപ്പിക്കുന്ന അപൂർവത

ഒറ്റ നിറത്തിലും ഇടകലർന്ന നിറങ്ങളോടെയുമെല്ലാം പൂച്ചകളുണ്ട്. എന്നാൽ മുഖത്തെ അപൂർവ നിറങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയാണ് പാരീസിൽ ജനിച്ച് ബ്രിട്ടനിൽ കഴിയുന്ന നാർണിയ എന്ന കണ്ടൻപൂച്ച. ഈ പൂച്ചയുടെ മുഖത്തിന്റെ ഒരു പാതി കറുപ്പും മറുപാതി ചാര നിറവുമാണ്. കഴുത്തിൽ ഒരു വെള്ള പുള്ളിയുമുണ്ട്. അർദ്ധപകുതിയിൽ കൃത്യമായ അളവിലാണ് ഈ നിറങ്ങൾ കാണുന്നത്.

ഇങ്ങനെയുള്ള അപൂർവ നിറമുള്ള പൂച്ചക്ക് കിമോറെ എന്നാണ് പേര്. ഭ്രൂണാവസ്ഥയിൽ അധികമായി ഒരു പുരുഷ ഹോർമോൺ, അല്ലെങ്കിൽ സ്ത്രീ ഹോർമോൺ ഉള്ള പൂച്ചകളെയാണ് കിമോറെ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ നാർണിയയുടെ കാര്യത്തിൽ അവനൊരു കിമോറെ അല്ല. ഒരു പ്രത്യേക തരത്തിലുള്ള ഡി എൻ എ ആണ് നാർണിയയുടെ പ്രത്യേകത.

നാർണിയക്ക് കഴിഞ്ഞ വർഷമുണ്ടായ രണ്ടു കുട്ടികളും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. നാർണിയയെ പകുത്തുവെച്ചതുപോലെ രണ്ടെണ്ണം. നാർണിയയുടെ ശരീഅത്തിന് കറുപ്പ് നിറമാണ്. മുഖത്തെ ചാര നിറം പൂർണമായുള്ളൊരു കുഞ്ഞും കറുപ്പും കറുപ്പിൽ നാർണിയയുടെത് പോലെ വെള്ളപ്പുള്ളിയുമുള്ള കുഞ്ഞുമാണ് ജനിച്ചത്.

Read More:‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

കുറിഞ്ഞി പൂച്ചകളിൽ നാർണിയക്ക് ജനിച്ച കുഞ്ഞുങ്ങളെല്ലാം ഇങ്ങനെ അപൂർവതകൾ ഉള്ളവരാണെന്നു ഉടമ പറയുന്നു. ഇൻസ്റാഗ്രാമിലും യൂട്യൂബിലും നാർണിയക്ക് നിരവധി ആരാധകരുണ്ട്.

Story highlights-split coloured faced cat