പക്ഷിക്കുഞ്ഞിന് ഭക്ഷണം നൽകി അണ്ണാറക്കണ്ണന്മാർ; സ്നേഹം നിറച്ചൊരു ക്യൂട്ട് വീഡിയോ

squirrel

അപൂർവമായ സൗഹൃദങ്ങളുടെ വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇപ്പോഴിതാ പക്ഷിക്കുഞ്ഞിന് ഭക്ഷണം നൽകുന്ന അണ്ണാറക്കണ്ണന്മാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പറക്കാൻ കഴിയാത്ത പക്ഷിക്കുഞ്ഞിന് ഭക്ഷണം വായിൽവെച്ച് നൽകുകയാണ് രണ്ട് അണ്ണാൻകുഞ്ഞുങ്ങൾ. സ്നേഹം നിറച്ച ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. ഒരു മേശയിൽ പേപ്പറിൽ ഇരിക്കുന്ന ഭക്ഷണമാണ് പക്ഷിക്കുഞ്ഞിന് അണ്ണാൻ നൽകുന്നത്.

Read also: ചെവികൊണ്ട് ഒരു കിടിലൻ ഐറ്റം; കൗതുകമായി കാട്ടുപൂച്ചയുടെ ദൃശ്യങ്ങൾ, വൈറൽ വീഡിയോ

മനുഷ്യനെപ്പോലെത്തന്നെ സഹജീവി സ്നേഹമുള്ളവരാണ് മൃഗങ്ങളും എന്ന് തെളിയിക്കുന്നതാണ് ഈ മനോഹരമായ വീഡിയോ. പലപ്പോഴും മനുഷ്യരെപ്പോലെ വളരെ വിവേകത്തോടെയാണ് മൃഗങ്ങളും പെരുമാറാറുള്ളത്. ഇത്തരത്തിൽ നിരവധി കൗതുക ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും വൈറലാകാറുണ്ട്.