‘സാമൂഹിക അകലം’ പാലിക്കേണ്ടത് ഇങ്ങനെ…

June 5, 2020
social distancing

കൊവിഡ് പ്രതിരോധത്തിലെ വെല്ലുവിളികൾ വർധിച്ചെങ്കിലും ലോക്ക്ഡൗൺ സ്ഥായിയായ ഒരു പ്രതിരോധ മാര്‍ഗമായി നമുക്ക് സ്വീകരിക്കാൻ സാധിക്കില്ല. അത്തരമൊരു പശ്ചാത്തലത്തിൽ, കൊവിഡ് നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കി അതിന് അനുസൃതമായി രീതിയിൽ എങ്ങനെ സുരക്ഷിതമായി ജീവിക്കാം എന്നത് വളരെ പ്രസക്തമാണ്‌.  

കൊവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കൊവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനായി നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നത് തന്നെയാണ്.

എന്താണ്‌ സാമൂഹിക അകലം?

  • രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം ഇടപെടുമ്പോള്‍ പാലിക്കേണ്ട ശാരീരിക അകലത്തെയാണ്‌ സാമൂഹിക അകലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • ഇതിന്‍റെ ഭാഗമായി മറ്റു വ്യക്തികളില്‍ നിന്ന് കുറഞ്ഞതു 3 അടി അകലം (1 മീറ്റര്‍) പാലിക്കുക
  • പൊതുയിടങ്ങളിലോ മറ്റു വ്യക്തികളുമായോ മാത്രമല്ല സ്വന്തം ഭവനങ്ങളില്‍ പോലും ശരിയായ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്.
  • ഉല്‍സവം, വിവാഹം, പാലുകാച്ചല്‍ തുടങ്ങി പൊതു ചടങ്ങുകളിലും  പരിപാടികളിലും  പങ്കെടുക്കുമ്പോള്‍ വ്യക്തികള്‍ തമ്മില്‍ ഈ അകലം പാലിക്കേണ്ടതുണ്ട്.
  • മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം ഇടപാടുകള്‍ നടത്തുക.
  • സ്ഥാപനങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ മാത്രം നില്‍ക്കുക.
  • തിരക്ക് കൂട്ടരുത്.
  • റിവേഴ്സ് ക്വാറന്‍റന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമുള്ളവരുമായും രോഗസാധ്യത കൂടുതലുള്ളവരുമായും ശാരീരിക അകലം  പാലിക്കുന്നത് ഉത്തമമായിരിക്കും

ക്വാറന്‍റൈനിലുള്ള വ്യക്തികള്‍ക്ക് പരിചരണം ആവശ്യമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സമ്പർക്കം പുലർത്തുന്ന വ്യക്തി മുറിയിൽ കയറുമ്പോൾ വായും, മൂക്കും പൂർണമായി മൂടുന്ന രീതിയിൽ  മാസ്ക്ക് ധരിച്ചിരിക്കണം
  • സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ കയ്യുറകൾ നിർബന്ധമായും ധരിച്ചിരിക്കണം
  • ഉപയോഗിച്ച കയ്യുറയും, മാസ്ക്കും പുനരുപയോഗിക്കാൻ പാടില്ല
  • ഭക്ഷണം കൊടുക്കുന്ന ആൾ അത് റൂമിന്‍റെ വാതിലിനു പുറത്ത് വച്ച ശേഷം മാറി നിൽക്കുകയും, ഭക്ഷണം എടുത്ത ഉടനെ വാതിൽ അടക്കുകയും ചെയ്യുക

Read also: പരിസ്ഥിതി ദിനത്തിൽ ഭൂമി ദേവിയ്ക്ക് നൃത്താർച്ചനയൊരുക്കി ദിവ്യ ഉണ്ണി

വീട്ടിലെ എല്ലാവരും വായിച്ച ശേഷം മാത്രം ക്വാറന്‍റൈനിൽ ഉള്ള വക്തിക്ക് പത്രം/മാസികകള്‍  നൽകുക.  നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ച പത്രം/മാസികകള്‍ ആ റൂമിൽ തന്നെ സൂക്ഷിക്കുക. മറുള്ളവർ അത് കൈകാര്യം ചെയ്യാൻ പാടില്ല.

Story Highlights: What is Social distancing