‘അഞ്ചുവർഷംകൊണ്ട് ഫയൽവാനെ തോൽപ്പിച്ചേ..’- രസകരമായ കുറിപ്പുമായി നടി ശരണ്യ മോഹൻ

ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരും ചേർന്നുള്ള ടിക് ടോക്ക് വീഡിയോകൾ മുൻപ് വൈറലായിരുന്നു.

ഇപ്പോൾ അഞ്ചുവർഷത്തെ ഇടവേളയിലെടുത്ത രണ്ടു രസകരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. സ്വാമി ബ്രോ എന്ന പേരിലറിയപ്പെടുന്ന അരവിന്ദ് കൃഷ്ണയ്ക്ക് ഒപ്പമുള്ള വിവാഹ നിശ്ചയ ചിത്രവും, അഞ്ചുവർഷങ്ങൾക്ക് ശേഷമുള്ള ചിത്രവുമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

‘വിവാഹ നിശ്ചയ ഓർമ്മകൾക്ക് അഞ്ചുവയസ്. രണ്ടാമത്തെ ചിത്രം നിങ്ങൾക്ക് മനസിലാക്കി തരും ആരാണിപ്പോൾ ബോസ് എന്ന്. ഫയൽവാനെ തോൽപ്പിച്ചേ..’എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദികളും നൃത്ത ക്ലാസ്സുകളുമായി തിരക്കിലാണ് ശരണ്യ. രണ്ടു മക്കളാണ് ഇവർക്കുള്ളത്.

Story highlights-actress saranya mohan about marriage life