മില്യൺ കാഴ്ചക്കാരുമായി കരടിക്കുഞ്ഞുങ്ങളുടെ ഗുസ്തി മത്സരം, ചിരി വീഡിയോ

beer

മില്യൺ കാഴ്ചക്കാരുമായി സമൂഹമാധ്യമങ്ങളുടെ മനം കവരുകയാണ് രണ്ട് കരടിക്കുഞ്ഞുങ്ങൾ. മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ കുസൃതിനിറഞ്ഞതും രസകരമായതുമായ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ മനം കവരാറുണ്ട്. ഇത്തവണ ഗുസ്തിക്കാരായ രണ്ട് കരടിക്കുഞ്ഞുങ്ങളാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.

‘അമ്മ കരടിയുടെ മുന്നിൽ വെച്ചാണ് ഇരുവരുടേയും അഭ്യാസപ്രകടനം. മനുഷ്യകുട്ടികൾ വഴക്കിടുന്നതുപോലെത്തന്നെ ഇരുന്നും നടന്നും കിടന്നുമൊക്കെയാണ് ഇരുവരും ഗുസ്തികൂടുന്നത്. യു എസിലെ ബിഗ് ബെന്റ് നാഷ്ണൽ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

Read also: ഭീമൻ നക്ഷത്രം അപ്രത്യക്ഷമായത് നിമിഷങ്ങൾക്കുള്ളിൽ; അപൂർവ പ്രതിഭാസമെന്ന് ശാസ്ത്രലോകം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഈ രസികന്‍ വീഡിയോ ആണ്. 41 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.