മലയാളത്തിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എ ബി രാജിന്റെ ഓർമ്മയിൽ സിനിമാലോകം

മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ എ ബി രാജ് അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ചെന്നൈയിലെ വസതിയിൽ. രണ്ട് പതിറ്റാണ്ടിലേറെ ചലച്ചിത്ര മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന എ ബി രാജിന്റെ ഓർമ്മയിലാണ് ചലച്ചിത്രലോകം. മലയാളത്തിൽ അദ്ദേഹം ഒരുക്കിയ മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു.

ആലപ്പുഴ സ്വദേശി  ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും  മകനായി  മധുരയിൽ 1929 ൽ ജനിച്ച അദ്ദേഹം കോളജ് വിദ്യാഭ്യസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ സിനിമാ ലോകത്തേക്കു പ്രവേശിച്ചു. സിംഹള ഭാഷയിൽ ഒരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു സിനിമ മേഖലയിലേക്കുള്ള തുടക്കം. സിംഹള ഭാഷയിൽ 11 ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിൽ രണ്ട് ചിത്രങ്ങളും ഒരുക്കിയ അദ്ദേഹം മലയാള സിനിമ മേഖലയിലാണ് കൂടുതൽക്കാലം ചിലവഴിച്ചത്. കളിയല്ല  കല്യാണം എന്ന ചിത്രത്തിലൂടെ ആണ് മലയാള സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് കണ്ണൂർ ഡീലക്സ്, ഡൈജർ ബിസ്‌ക്കറ് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, സൂര്യവംശം, അടിമച്ചങ്ങല, ഹണിമൂൺ തുടങ്ങി 65 ൽ അധികം മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

Read also: അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് തിരക്കഥ ഒരുക്കാൻ മിഥുൻ മാനുവൽ

സത്യൻ, പ്രേം നസീർ  തുടങ്ങിയ സൂപ്പർ സ്റ്റാറുകളെ  പ്രധാന കഥാപത്രങ്ങളാക്കി ഒരുക്കിയ രാജ് പടങ്ങൾ എല്ലാം  തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. സംവിധായകരായ ഐ വി. ശശി, ഹരിഹരൻ, ചന്ദ്രകുമാർ രാജശേഖരൻ തുടങ്ങിയവർ  അദ്ദേഹത്തിന്റെ ശിഷ്യരാണ്. പ്രമുഖ തെന്നിന്ത്യൻ നടി ശരണ്യ പൊൻവണ്ണൻ മകളാണ്. ഡേവിഡ് ലീൻ സംവിധാനം നിർവഹിച്ച ദി ബ്രിഡ്ജ് ദി റിവർ ക്വയി രണ്ടാമത്തെ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു എ ബി രാജ്.

Story Highlifghts : Director a b raj demise