എല്ലാവർക്കും നന്ദി, എനിക്ക് ആദ്യത്തെ സൂപ്പർ ഹിറ്റ് തന്നതിന്!- ‘സബാഷ് ചന്ദ്രബോസ്’ സംവിധായകൻ

August 7, 2022

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. മഴയിലും തിയേറ്ററിൽ ആളുകൾ എത്തുന്ന സന്തോഷത്തിലാണ് സംവിധായകൻ വി സി അഭിലാഷ്. ആളൊരുക്കാം എന്ന ചിത്രത്തിലൂടെ നിരൂപ പ്രശംസ നേടിയ സംവിധായകനാണ് വി സി അഭിലാഷ്. അദ്ദേഹത്തിന്റെ ആദ്യ സൂപ്പർഹിറ്റാണ്‌ സബാഷ് ചന്ദ്രബോസ്. ഇപ്പോഴിതാ, പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് സംവിധായകൻ.

‘എല്ലാവരോടും നന്ദി. മഴയെ അവഗണിച്ചും കുടുംബത്തെ കൂടെ കൂട്ടി തീയറ്ററുകളിൽ എത്തിയതിന്, ആർത്ത് ചിരിച്ചതിന്, എൻ്റെ ചന്ദ്രബോസിനെ നെഞ്ചോട് ചേർത്ത് നമ്മുടെ സബാഷ് ചന്ദ്രബോസാക്കിയതിന്. എനിക്ക് ആദ്യത്തെ സൂപ്പർ ഹിറ്റ് തന്നതിന്!!’- വി സി അഭിലാഷ് കുറിക്കുന്നു.

‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ‘സബാഷ് ചന്ദ്രബോസിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം നടൻ ജോണി ആന്റണിയും അഭിനയിക്കുന്നു. ഒരു എന്റർടെയ്‌നർ ആയി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ അഭിലാഷ് തന്നെയാണ്. സജിത്ത് പുരുഷനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Read Also; വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

സബാഷ് ചന്ദ്രബോസിന്റെ സംഗീത വിഭാഗത്തിന്റെ ചുമതല ശ്രീനാഥ് ശിവശങ്കരനും എഡിറ്റിംഗ് വിഭാഗം സ്റ്റീഫൻ മാത്യുവും കൈകാര്യം ചെയ്യുന്നു. ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജെറോഷും വിഎഫ്എക്സ് വർക്കുകൾ ഷിനുവും നിർവഹിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, തുടങ്ങി നിരവധി പ്രമുഖരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ ശ്രദ്ധേയ ഘടകം. ഒരു കോമഡി എന്റർടെയ്‌നർ വാഗ്ദാനം ചെയ്താണ് ‘സബാഷ് ചന്ദ്രബോസ്’ എത്തിയിരിക്കുന്നത്.

Story highlights- director v c abhilash thanking audience