‘തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ച’ ഡ്രാഗണ്‍ കുഞ്ഞുമായി രമേഷ് പിഷാരടി: ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Dragon baby troll By Ramesh Pisharody

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് രമേഷ് പിഷാരടി പങ്കുവെച്ച ഒരു ചിത്രം.

ഒരു ഇഗ്വാനയ്‌ക്കൊപ്പമുള്ള ചിത്രമാണ് രമേഷ് പിഷാരരടി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് താരം നല്‍കിയ അടിക്കുറിപ്പാണ് രസകരം. ‘ഡ്രാഗണ്‍, തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ചത്. (ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ) എന്ന അടിക്കുറിപ്പ് ചിരി നിറയ്ക്കുന്നു. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായി രംഗത്തെത്തുന്നുണ്ട്.

Read more: ഈ ശില്പങ്ങള്‍ക്കിടയിലുണ്ട് ജീവനുള്ള ഒരു നായ; ‘ഇതിലേതാ ഒറിജിനല്‍’ എന്ന് കണ്ടെത്താന്‍ തലപുകഞ്ഞ് സോഷ്യല്‍മീഡിയ: വീഡിയോ

സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ ന്യൂസ് പേജുകളുടെ കമന്റ് ബോക്‌സുകളിലും അടുത്തിടെ നിരവധി ആദായവില്‍പ്പനക്കാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീ തുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് കച്ചവടം. ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ മാത്രമല്ല ദിനോസര്‍ കുഞ്ഞുങ്ങളുടെ കച്ചവട പരസ്യങ്ങളും ഇത്തരത്തില്‍ കമന്റ് ബോക്‌സുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്തായാലും ഇത്തരം രസകരമായ കമന്റുകളെ അതിലേറെ രസകരമായി ട്രോളിയിരിക്കുകയാണ് രമേഷ് പിഷാരടി.

അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Dragon Baby Troll By Ramesh Pisharody

ഡ്രാഗൺ തീ അണയ്ക്കാൻ പരിശീലനം ലഭിച്ചത് …..(fire & safty diploma)

Posted by Ramesh Pisharody on Monday, 10 August 2020