ഈ ശില്പങ്ങള്‍ക്കിടയിലുണ്ട് ജീവനുള്ള ഒരു നായ; ‘ഇതിലേതാ ഒറിജിനല്‍’ എന്ന് കണ്ടെത്താന്‍ തലപുകഞ്ഞ് സോഷ്യല്‍മീഡിയ: വീഡിയോ

August 11, 2020
Can You Spot The Real Dog Among Life-Size Wooden Replicas Viral In Twitter

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ മാത്രമല്ല, പലപ്പോഴും മനുഷ്യന്റെ ബുദ്ധിശക്തിയേയും കാഴ്ചപ്പാടിനേയുമൊക്കെ അളക്കുന്ന ചില ചിത്രങ്ങളും വീഡിയോയുമൊക്കെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് മിക്കപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളതും.

ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും. വീഡിയോയുടെ ആദ്യഭാഗം കാണുമ്പോള്‍ കുറച്ചധികം നായകളുടെ ശില്പങ്ങളാണെന്നേ തോന്നൂ. എന്നാല്‍ വീഡിയോ അവസാനിക്കുമ്പോള്‍ മാത്രമാണ് ശില്പങ്ങള്‍ക്കിടയില്‍ അനങ്ങാതെ നില്‍ക്കുന്ന ജീവനുള്ള നായയെ തിരിച്ചറിയാന്‍ സാധിക്കൂ.

Read more: ‘സംസാരിക്കല്ലേ, എഴുതിയതൊന്നും പോരേ’; കുഞ്ഞുമിടുക്കിയുടെ കലിപ്പ് ഭാവവും ലീവ് ചോദ്യവും വൈറല്‍

ശില്‍പങ്ങള്‍ക്കിടയില്‍ അനങ്ങാതെ നില്‍ക്കുന്ന നായ സ്റ്റാച്യൂ ഗെയിമിനെ അനുസ്മരിപ്പിക്കുന്നു. ജപ്പാനിലെ ശില്‍പിയായ മിയോ ഹാഷിംടോ ആണ് വ്യത്യസ്തമായ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ലക്ഷക്കണക്കിന് കാഴ്ചക്കാര്‍ ഏറ്റെടുത്തു ഇതിനോടകംതന്നെ ഈ വീഡിയോ. മിയോ ഹാഷിംടോയുടെ വളര്‍ത്തു നായ സുഖി-കുന്‍ ആണ് ശില്‍പങ്ങള്‍ക്കിടയില്‍ ശില്‍പംപോലെ നിന്ന് അതിശയിപ്പിച്ചത്.

Story highlights: Can You Spot The Real Dog Among Life-Size Wooden Replicas Viral In Twitter