ഋതുക്കളായി പ്രണയം പങ്കുവെച്ച് സ്വാസികയും നിരഞ്ജനും- ശ്രദ്ധ നേടി ‘ആരു നീ’ ഗാനം

നിരഞ്ജൻ നായർ, സ്വാസിക വിജയ് എന്നിവർ നായികാ നായകന്മാരായി അഭിനയിച്ച റിതു എന്ന ഷോർട്ട് ഫിലിമിലെ ആദ്യ ഗാനമെത്തി. ‘ആരു നീ..’, എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ് കെ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗോപിക നിരഞ്ജൻ നിർമ്മിക്കുന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് റിഖിൽ രവീന്ദ്രനാണ്. പൃഥ്വിരാജ് തറവാടി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീപ് പലനാട് ആണ്.

സംസ്‌കൃതത്തിൽ ഋതുവെന്നാൽ സീസൺ എന്നാണ് അർത്ഥം. മാറിവരുന്ന പ്രകൃതിയുടെ ഋതുക്കളെ ഒരു വ്യക്തിയുടെ മാനസിക നിലയിലൂടെ കാണിച്ചു തരാനാണ് ഋതു എന്ന ഷോർട്ട് ഫിലിം ശ്രമിക്കുന്നത്. മൈൻഡ്സ്റ്റുഡിയോ സീസൺ 2 ന്റെ പ്രീ-ലോഞ്ച് ഗാനം കൂടിയാണിത്.

Read more: ഓണം വരവേറ്റ് താരപുത്രികൾ; മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ച് സുരേഷ് ഗോപിയുടെ പെൺമക്കൾ

മൈൻഡ്സ്റ്റോറി എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ടീം മൈൻഡ്സ്റ്റോറി ക്രിയേറ്റീവ് ഡിപ്പാർട്ട്‌മെന്റും പബ്ലിസിറ്റിയും കൈകാര്യം ചെയ്തിരിക്കുന്നത്. വരികൾ ഒരുക്കിയിരിക്കുന്നത് ജോ പോളാണ്. സുദീപ് പലനാടും, ബീന ലിബോയും ചേർന്ന് ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കീബോർഡും ഓഡിയോ പ്രോഗ്രാമിംഗും- ലിബോയ് പ്രെയ്‌സിലി & അലൻ പോൾ വയലിൻ- ശ്യാം കല്യാൺ, ഓഡിയോ റെക്കോർഡിസ്റ്റ്- വിഷ്ണു രാജ് എംആർ, എയുഎം സ്റ്റുഡിയോ, ഓഡിയോ മിക്സഡ് ആൻഡ് മാസ്റ്റേർഡ്- പ്രവീൺ അയ്യർ, പ്രവീന്റെ വർക്ക്സ്റ്റേഷൻ സ്റ്റുഡിയോ- അർഷിദ് ശ്രീധർ, അഭിജിത് ശ്രീധർ.

Story highlights- first single track from short film Rithu